District News

കോട്ടയം വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ

വൈക്കം: വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.ആസാം സ്വദേശി ലാൽചന്ദ് മമൂദ് (36) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ജില്ലാ ലഹരി […]

District News

കോട്ടയം ഈരാറ്റുപേട്ടയിൽ ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

ഈരാറ്റുപേട്ട :ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും .10 ഗ്രാം […]

District News

കോട്ടയം പുതുപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും,എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനു (21) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി […]

Keralam

ഇൻസ്റ്റഗ്രാം വഴി പ്രണയ തട്ടിപ്പ്; വിവാഹമോചിതയായ യുവതിയിൽ നിന്ന് 25 പവൻ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ വിവാഹ മോചിതയായ യുവതിയെയാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ പരാതി […]

Keralam

പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ മകൻ കൊലപ്പെടുത്തി

പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ മകൻ കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് മരണത്തിൽ ചില സംശയങ്ങൾ […]

District News

കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം : ജില്ലയിലെ രണ്ട് നിരന്തര കുറ്റവാളികളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

ചങ്ങനാശ്ശേരി : ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടപ്ര നിരണം ഭാഗത്ത് മഠത്തിൽ വീട്ടിൽ സാജൻ തോമസ് (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.പരാതിയെ […]

India

ആന്ധ്രപ്രദേശില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത; 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു

ആന്ധ്രപ്രദേശില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളയാളാണ് ഗുരുമൂര്‍ത്തി. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി […]

Keralam

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് […]

Keralam

തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നെന്ന് പോലീസ്. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു സംഭവം. കഞ്ചാവിന്റെ മണം വന്നതിനെത്തുടർന്ന് ലിവിൻ ഇത് ചോദ്യം ചെയ്ത് […]