Keralam

ഡോ.വന്ദനദാസ് കൊലപാതക കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

കൊച്ചി : ഡോ. വന്ദനദാസ് കൊലപാതക കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വിചാരണ കോടതിയില്‍ കുറ്റപത്രം വായിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സന്ദീപിന്റെ അപ്പീലിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. […]

Keralam

ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. […]

Keralam

ബാറുടമകളുടെ സംഘടന യോഗം ചേർന്ന ഹോട്ടലിൽ ക്രൈംബ്രാഞ്ച് പരിശോധന

കൊച്ചി: ബാർ കോഴ വിവാദത്തിൽ ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. വിവാദ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. മെയ് 23 ന് കൊച്ചി റിനൈസൻസ് ഹോട്ടലിൽ ചേർന്ന കേരള ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് […]

Keralam

എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. പടക്കമെറിഞ്ഞത് വി ജിതിനും സഹായിച്ചത് ടി നവ്യയുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കെപിസിസി ഓഫീസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തിലാണ് […]

Keralam

സുരേഷ് ഗോപി കോടതിൽ ഹാജരാകില്ല, വാഹന രജിസ്റ്റർ കേസിൽ അവധി അപേക്ഷ നൽകും

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി കോടതിൽ ഹാജരാകില്ല. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ചായിരിക്കും അവധി അപേക്ഷ നൽകുക. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് […]

Keralam

ബാര്‍ കോഴ ആരോപണത്തിൽ വിവാദമായ ശബ്ദ രേഖ നിഷേധിക്കാതെ അനിമോൻ

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിൽ വിവാദമായ ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ. കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ് സമ്മർദ്ദം ചെലുത്തിയെന്ന് അനിമോൻ പറഞ്ഞു. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചെന്നും ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു. […]

Keralam

ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്

തിരുവനന്തപുരം: ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്. കുടുംബസമേതം വിയന്നയില്‍ സ്വകാര്യ സന്ദര്‍ശത്തിന് പോവുകയാണ് മന്ത്രി. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര നേരത്തെ തീരുമാനിച്ചതാണ്. ജൂണ്‍ ആദ്യം മടങ്ങിയെത്തും. അതേസമയം ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ […]

India

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവയവ മാറ്റ ശസ്ത്രക്രീയയില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാവിന് കുഴപ്പം കണ്ടപ്പോള്‍ ശസ്ത്രക്രിയ ചെയ്‌തെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്ങനെ ചെയ്യാമോ ഇല്ലയോ എന്നത് വേറെ കാര്യം. സംഭവത്തില്‍ അന്വേഷണം നടക്കട്ടെ. സംസ്ഥാനത്തെ ക്രമസമാധാന നില […]

Keralam

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ  ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച്  ക്രൈംബ്രാഞ്ച്. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത  മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ  ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്. കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് […]

Keralam

ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍തട്ടിപ്പ്‌ ;മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പു നടത്തിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ ഷെമീര്‍ പൂന്തല (38), ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ […]