Local

ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം നടന്നു

ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള അടൂര്‍.ഉദ്ഘാടനംചെയ്തു.ജില്ലാ പ്രസിഡന്റ് ളാക്കാട്ടൂര്‍  ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി മാഹിന്‍ തമ്പി(തമ്പി ഏറ്റുമാനൂര്‍) ഏറ്റുമാനൂര്‍ ജനകീയവികസനസമിതി പ്രസിഡന്റ് ബി.രാജീവ്,സംസ്ഥാനകമ്മറ്റിയംഗം രാജി ചേര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു. […]