India

വായു മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതത്തിനും നിയന്ത്രണം

വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഹരിയാന ഗുരുഗ്രാമിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളിലായി ക്രമീകരിച്ചു. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് […]

India

വായുമലിനീകരണത്തിന്റെ ദുരിതത്തിനിടെ ഡല്‍ഹിക്ക് വെല്ലുവിളിയായി തണുപ്പും; സീസണിലെ ഏറ്റവും കുറഞ്ഞ താപനില, 11.2 ഡിഗ്രി

ന്യൂഡല്‍ഹി: വായുമലിനീകരണത്തിന്റെ ദുരിതം പേറുന്ന ഡല്‍ഹി നിവാസികള്‍ക്ക് വെല്ലുവിളിയായി തണുപ്പും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ഡല്‍ഹി […]

India

ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; രാജ്യത്ത് പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. തലസ്ഥാനത്ത് മലിനീകരണം അതിരൂക്ഷമായിട്ടും പടക്ക നിരോധനം കർശനമായി നടപ്പാക്കാത്തതിൽ കോടതി വിമര്‍ശിച്ചു. ഈ രീതിയില്‍ പടക്കം പൊട്ടിച്ചാല്‍ അത് പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മൗലികാവകാശത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ […]

India

ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു […]

India

പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണം; ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം

ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. നിരോധനം ഉണ്ടായിട്ടും ദീപാവലി ദിനത്തിൽ എന്താണ് സംഭവിച്ചത് എന്ന് കോടതി […]

India

പുകമഞ്ഞിൽ മൂടി ഡൽഹി; വായു മലിനീകരണം അതീവ രൂക്ഷം

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ […]

India

ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. മലിനീകരണം കുറയ്ക്കാൻ […]

India

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടിയുടെ 200 കിലോ​ഗ്രാം കൊക്കെയ്ൻ പിടികൂടി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. രമേഷ് ന​ഗർ മേഖലയിൽ നിന്ന് 200 കിലോ​ഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി പൊലീസ് ഇന്ന് പിടികൂടിയത്. രമേഷ് ന​ഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ […]

Uncategorized

ഒൻപത് വർഷത്തിന് ശേഷം പടിയിറക്കം; അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വർഷത്തോളം അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്നത് 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഈ വസതിയിലായിരുന്നു. പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലേക്കാണ് കെജ്‌രിവാളും […]

India

ഡൽഹിയിൽ ഒക്ടോബർ 5 വരെ നിരോധനാജ്ഞ; ആൾക്കൂട്ടം പാടില്ല

സാമുദായിക വിഷയങ്ങളിലടക്കം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൽഹിയിൽ ഒക്ടോബർ 5 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. ന്യൂഡൽഹി സെൻട്രൽ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചുപേരിൽ […]