India

ഡല്‍ഹി സര്‍ക്കാരിന്‍റെ വനിതാ സഹായ പദ്ധതി; രജിസ്‌ട്രേഷന് വനിതാ ദിനത്തില്‍ തുടക്കം

ന്യൂഡല്‍ഹി: മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍. വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയാണിത്. പദ്ധതിക്കുള്ള രജിസ്‌ട്രേഷന് ഇന്ന് മുതല്‍ തുടക്കമായി. അര്‍ഹരായ സ്‌ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അവരുടെ അക്കൗണ്ടുകളിലെത്തും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ട് വച്ച വാഗ്‌ദാനങ്ങളില്‍ ഒന്നാണ് ഇതിലൂടെ […]

India

ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; രാജ്യത്ത് പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. തലസ്ഥാനത്ത് മലിനീകരണം അതിരൂക്ഷമായിട്ടും പടക്ക നിരോധനം കർശനമായി നടപ്പാക്കാത്തതിൽ കോടതി വിമര്‍ശിച്ചു. ഈ രീതിയില്‍ പടക്കം പൊട്ടിച്ചാല്‍ അത് പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മൗലികാവകാശത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ […]

India

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍. രാജിക്കത്ത് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറി. ഗവര്‍ണറുടെ വസതിയിലെത്തിയാണ് കെജ്‍രിവാള്‍ രാജിക്കത്ത് കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‍രിവാളിനൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു. രണ്ട് ദിവസം മുന്‍പാണ് കെജ്‍രിവാള്‍ രാജിപ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്നാണ് കെജ്‌‍രിവാള്‍ വ്യക്തമാക്കിയത്. […]

India

ഭരണ, പാർട്ടി ചുമതലകൾ കൈമാറി ; ജയിലിലേക്ക് മടങ്ങി കെജ്‍രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിലേക്ക് മടങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സർക്കാരിന്റെയും പാർട്ടിയുടെയും ചുമതലകൾ കൈമാറി. ജലവകുപ്പ് മന്ത്രി അതിഷി മർലേനയ്ക്കും ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനുമാണ് ചുമതലകൾ നൽകിയിരിക്കുന്നത്. ഭരണനിർവ്വഹണത്തിന്റെ ചുമതലയാണ് അതിഷി മർലേനയ്ക്ക് നൽകിയത്. പാർട്ടി നിയന്ത്രണത്തിന്റെ ചുമതല സന്ദീപ് പഥക്കിനും നൽകി. മന്ത്രി […]

India

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണ്; ഹൈക്കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. ഒരു മുഖ്യമന്ത്രിക്ക് ദീർഘകാലം വിട്ടുനിൽക്കാൻ കഴിയില്ല. കെജ്‌രിവാളിൻ്റെ അഭാവത്തിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുത്. അദ്ദേ​ഹത്തിന്റെ അസാന്നിധ്യം മൂലം വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡൽഹി പോലുള്ള തിരക്കേറിയ […]

India

ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കേസ്

ന്യൂഡൽഹി : കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും കീഴുദ്യോഗസ്ഥന്‍ വൈ വി വി ജെ രാജശേഖറിനുമെതിരേ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡ് അല്‍മോര കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതി പരിഗണിക്കവേയാണ് കേസ് രജിസ്റ്റര്‍ ചെയ്യാനും […]

India

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള വിജിലന്‍സ് നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് […]