
ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലെന്ന് പഠനം
ഡെങ്കിപ്പനി ഇന്ത്യയില്‍ ഇപ്പോഴും വ്യാപകമാണ്. ഈഡിസ് ഈജിപ്തി കൊതുക് വഴി പകരുന്ന ഡെങ്കു ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ഹെമറാജിക് ഫീവറും ആന്തരികാവയവങ്ങളില്‍ രക്തസ്രാവവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്കു രോഗിയെ എത്തിക്കാന്‍ ഡെങ്കുവിനു സാധിക്കും. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പഠനവും ഗവേഷണങ്ങളും മുഴുവന്‍ കോവിഡും കോവിഡ് വാക്‌സിനും ചുറ്റിപ്പറ്റിയുള്ളതായി. […]