Keralam

എസ്എസ്എൽസി പരീക്ഷ; വിദ്യാർഥികൾക്ക് ഇനി മുതൽ ഗ്രേഡ് മാത്രമല്ല മാർക്കും അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും ഇന്ത്യന്‍ ആര്‍മിയുടെ അഗ്നിവീര്‍ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാര്‍ക്ക് വിവരം നേരിട്ട് നല്‍കുന്നതിന് […]

Keralam

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം. ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് ഉപരോധിച്ചു. മുഴുവന്‍ അപേക്ഷകര്‍ക്കും പ്ലസ് വണ്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ഓഫീസ് പൂട്ടിയിട്ടായിരുന്നു പ്രവര്‍ത്തകരുടെ ഉപരോധം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് […]

Keralam

പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു ; കുടിശ്ശിക തുക അടക്കും

പാലക്കാട്: വൈദ്യുതി ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ച പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി പുനസ്ഥാപിച്ചു. പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപ കുടിശ്ശിക വരുത്തിയതിനാൽ ബുധനാഴ്ചയാണ് ഓഫീസിലെ വൈദ്യുതി […]

Keralam

ബിൽ അടച്ചില്ല,പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി ബിൽ അടക്കാത്ത സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്നതിൻ്റെ ഭാ​ഗമായി പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. 24016 രൂപ കുടിശ്ശികയായതോടെയാണ് കണക്ഷന്‍ വിച്ഛേദിച്ചത്. സ്കൂൾ […]

Keralam

ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാർത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയിൽ ഇവർക്ക് അവസരം നൽകും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. […]