Health

കോഴിക്കോട് പത്ത് വയസുകാരി പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. എളേറ്റില്‍ സ്വദേശി ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 12,498 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. […]

Keralam

തലസ്ഥാനത്ത് 8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ ; ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : നെയ്യാറ്റിൻ കരയിലെ സ്വകാര്യ സ്ഥാപനത്തിൽ കോളറ വ്യാപിച്ചതിനു പിന്നാലെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ 8 പേർക്കു കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് […]

Health

മലപ്പുറത്ത് 4 കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ 4 വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് ചില കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും അസുഖം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും […]

Health

കോഴിക്കോട് വീണ്ടും അമിബീക് മസ്തിഷ്‌ക ജ്വരം ; 13കാരന്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് : ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പൊതുകുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി. ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ […]

Keralam

പകര്‍ച്ചവ്യാധി പ്രതിരോധം; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് അനധികൃതമായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജീവനക്കാര്‍ അടിയന്തരമായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ജൂണ്‍ ആറിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി […]

Keralam

ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടൽ സെയിൻ നേരത്തെയും നടപടി നേരിട്ടിരുന്നു

തൃശൂർ: പെരിഞ്ഞനത്ത് ഒരാൾക്ക് ജീവഹാനി സംഭവിച്ച ഭക്ഷ്യവിഷബാധയ്ക്ക് കാരണക്കാരായ സെയിൻ ഹോട്ടൽ നേരത്തെയും നടപടി നേരിട്ടിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ചതിന്റെ പേരില്‍ അധികൃതര്‍ പൂട്ടിച്ച ഹോട്ടലാണ് സെയിൻ. എന്നാൽ വീണ്ടും തുറന്ന് പ്രവർ‌ത്തിച്ചപ്പോൾ ഇവിടെ പരിശോധനകൾ നടന്നിരുന്നില്ല. ഭക്ഷണത്തിൽ നിറം ചേർത്തതിന്റെ പേരിൽ ഹോട്ടലിനെതിരെ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇവിടെ […]

Health

സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. […]

Health

ഡെങ്കിപ്പനി ഭീതിയിൽ ഇടുക്കി ശാന്തൻപാറ പഞ്ചായത്ത് ; തൊഴിലാളികൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ഡെങ്കിപ്പനി ഭീതിയിൽ ഇടുക്കി ശാന്തൻപാറ പഞ്ചായത്ത്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 20ലധികം പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. ശാന്തൻപാറ പഞ്ചായത്തും, ആരോഗ്യം വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് ഇന്ന് പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തും. കേരളത്തിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ പകരുന്ന […]

Health

കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് വെസ്റ്റ് നൈൽ മരണം. തിങ്കളാഴ്ച മരിച്ച പതിമൂന്ന്കാരിക്ക് വെസ്റ്റ് നൈൽ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം വെസ്റ്റ് നൈൽ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് […]

Health

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്. ഇതിനുപുറമെ ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ […]