
വില്ലനായി സെയ്‌ഫ് അലി ഖാൻ, അവസാന 40 മിനിറ്റ് അമ്പരപ്പിക്കുമെന്ന് ജൂനിയർ എൻടിആർ; ‘ദേവര പാർട്ട് 1’ 27 ന് തിയേറ്ററുകളിൽ
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’യുടെ അവസാന 40 മിനിറ്റ് കാണികളെ അമ്പരപ്പിക്കുമെന്ന് നായകൻ ജൂനിയർ എൻടിആർ. ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച ചടങ്ങിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ആരെയും ത്രസിപ്പിക്കുന്നതാണെന്ന താരത്തിന്റെ വെളിപ്പെടുത്തൽ. തകർപ്പൻ ഡയലോകുകളും കിടിലൻ ആക്ഷൻ രംഗങ്ങളും ചേർത്തൊരുക്കിയ ഗംഭീര ദൃശ്യവിരുന്നാകും ചിത്രമെന്ന ഉറപ്പും അണിയറക്കാർ നൽകുന്നു. […]