‘വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പുപിടിക്കും; ഇനിയൊരു സിനിമ സംവിധാനം ചെയ്യുമോ എന്ന് പറയാനാവില്ല’:മോഹന്‍ലാല്‍
സിനിമ ചെയ്യാതെ വെറുതെ ഇരുന്നാല്‍ തനിക്ക് തുരുമ്പുപിടിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. 47 വര്‍ഷമായി താന്‍ സിനിമയിലാണ്. വര്‍ഷത്തില്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. ജോലി ചെയ്തുകൊണ്ടേയിരിക്കുക എന്നത് പുതിയ കാര്യമല്ല. സത്യത്തില്‍ വെറുതെയിരുന്നാല്‍ തനിക്കു തുരുമ്പു പിടിക്കും- പിടിഐയുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ബറോസ് ചെയ്തത് സ്വന്തം ക്രിയാത്മകതയിലാണ്. […]