Keralam

നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളിലെയും അവസ്ഥ. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ പ്രൊസിക്യൂട്ട് ചെയ്യണം. വൃത്തിയാക്കിയ കനാലുകളില്‍ എങ്ങനെ മാലിന്യമെത്തുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് രൂക്ഷവിമര്‍ശനം. കൊച്ചിയിലെ കനാലുകളിൽ […]

Keralam

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും  ഹൈക്കോടതി പറഞ്ഞു. മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്‍ മലിനജലമാണെന്നും ഓടകളില്‍ മുഴുവന്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് കാരണമെന്താണെന്ന് കണ്ടെത്താന്‍ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നൽകി. […]

Keralam

ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു

ആലപ്പുഴ: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിലായിരുന്നു തകരാറുകൾ പരിഹരിച്ചത്. ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികളെ വിവരങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഇടിമിന്നലിലാണ് സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായത്. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിൻ്റെ […]

Festivals

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ തൃശ്ശൂർ താലൂക്കില്‍ മദ്യനിരോധനം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശ്ശൂർ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആർ ഒ) കളക്ടറേറ്റിലെ ഇലക്ഷന്‍ […]

Keralam

തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടൽക്ഷോഭത്തെ തുടർന്നായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കളക്ടർ വിലക്ക് പിൻവലിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ ഉയർന്ന […]

Schools

സ്കൂളുകളിൽ വിതരണം ചെയ്ത സത്യവാങ്മൂലം പിൻവലിക്കാൻ കളക്ടറുടെ നിർദ്ദേശം

കാസർകോട്: സ്കൂളുകളിൽ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പിൻവലിക്കാൻ കാസർകോട് ജില്ലാ കളക്ടറുടെ നിർദേശം. സ്വീപ് നോഡൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടർ കെ ഇമ്പശേഖരുടേതാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്താൻ സ്കൂളിൽ കുട്ടികളെക്കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി […]