India

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആവശ്യത്തിൽ ഡി.കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് […]

India

അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ബംഗളൂരു സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചു. ബസവരാജ ബൊമ്മെ നേതൃത്വം നൽകിയ കഴിഞ്ഞ ബിജെപി സർക്കാരിനെ 40% കമ്മീഷൻ സർക്കാർ എന്ന് വിശേഷിപ്പിച്ചതിനായിരുന്നു കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.‘ പേ […]

Keralam

മൃഗബലി : ഡി.കെ. ശിവകുമാറിൻ്റെ ആരോപണം തളളി ദേവസ്വംമന്ത്രി

തിരുവനന്തപുരം : കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തളളി ദേവസ്വം മന്ത്രി. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  കേരളത്തിൽ […]

India

സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്ന് ഡി കെ ശിവകുമാർ

ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തിൽ വിവരശേഖരണത്തിനായി കർണാടക ഇന്റെലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ. കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്നാണ് ഡി കെ ശിവകുമാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ എത്തിയത്. അഞ്ചാംഗ സംഘമാണ് അന്വേഷണത്തിനായി കണ്ണൂരിൽ എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം […]

India

ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:  കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി.  കോടതി വിധിയിൽ ഇഡി അപ്പീൽ നൽകിയേക്കും.  ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് ജുഡീഷ്യറിയിൽ പൂർണവിശ്വാസമുണ്ടെന്നും ഡി.കെ.ശിവകുമാർ പ്രതികരിച്ചു.  സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മീഷൻ, എൻഫാഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഐ.ടി […]

India

ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്, ഡികെ ശിവകുമാറിനും കുടുംബത്തിനുമുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ അറിയിക്കണം

ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്. ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു  സ്ഥിരീകരിച്ചു. ഡി കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ […]

India

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ഇതോടെ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ ശിവകുമാറും മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന് ലഭിക്കും. ദിവസങ്ങൾ നീണ്ടു നിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രി […]

India

നിലപാടില്‍ ഉറച്ച് ഡി.കെ, വീതം വയ്പ് ഫോര്‍മുല അംഗീകരിക്കില്ല; സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും. രണ്ടുദിവസത്തിനകം തീരുമാനമെന്ന് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. […]

India

കർണാടക മുഖ്യമന്ത്രി തർക്കം; ഡി കെ ശിവകുമാര്‍ ഡല്‍ഹി യാത്ര റദ്ദാക്കി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഹൈക്കമാന്റിനെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. മുമ്പ് സിദ്ധരാമ്മയ്യക്കൊപ്പം ശിവകുമാറും എഐസിസിയെ സന്ദർശിക്കുമെന്നായിരുന്നു വാർത്തകൾ. ആരോഗ്യ പ്രശ്‌നം ചൂണ്ടികാണിച്ചാണ് ഇപ്പോൾ പിന്മാറ്റം.ഈ വിഷയം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആമാശയത്തില്‍ അണുബാധയുണ്ടെന്നും ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ […]