India

‘200 സീറ്റ് ലക്ഷ്യം; 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിൻ

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ ഗൗരവത്തിലെടുത്ത് ഡിഎംകെ. അധികാരത്തുടർച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ആണ് സ്റ്റാലിന്റെ പ്രതികരണം. മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിൻ നിർദേശം നൽകി. മുഴുവൻ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, അധികാരത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നു […]

Keralam

‘പതിനഞ്ചാമത് ജില്ല വരണം; ജാതി സെൻസസ് നടത്തണം, പ്രവാസി വോട്ടവകാശം’; നയം വ്യക്തമാക്കി അൻവറിന്റെ ഡിഎംകെ

നയം വ്യക്തമാക്കി പിവി അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മഞ്ചേരിയിൽ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിൽ വേദിയിലെത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ കൊടുവള്ളിയാണ് ഡിഎംകെയും […]

Keralam

എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിവിട്ടു, അന്‍വറിനൊപ്പം ചേരും

മലപ്പുറം: മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് പിവി അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ചേരുമെന്ന് അറിയിച്ചു. എന്‍സിപിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം […]

Keralam

പി വി അൻവർ DMKയിലേക്ക്?, നേതാക്കളുമായി ചെന്നൈയില്‍ കൂടിക്കാഴ്ച

പി വി അൻവർ DMK മുന്നനിലയിലേക്ക്. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തി. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മതേതര പാർട്ടിയായിരിക്കും പുതിയ പാർട്ടി […]

India

തമിഴ്നാട്ടിൽ നിലം തൊടാതെ എൻഡിഎ, ഇൻഡ്യ സഖ്യം മുന്നിൽ

ചെന്നൈ: തമിഴ്നാട്ടിൽ നിലം തൊടാതെ ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറുകയാണ്. ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇൻഡ്യ സഖ്യമാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. […]

India

സർവ്വതും കാവിവത്കരിക്കാനുള്ള ബിജെപി നീക്കം; ഡി ഡി ന്യൂസ് ലോഗോ നിറം മാറ്റത്തിനെതിരെ എംകെ സ്റ്റാലിൻ

കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശന്റെ വാർത്താ ചാനലായ ഡി ഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ സർവതും കാവിവത്ക്കരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സ്റ്റാലിൻ  പറഞ്ഞു. തമിഴ് കവി തിരുവള്ളുവരെ കാവിവത്കരിച്ചും തമിഴ്നാട്ടിലെ മഹാത്മാക്കളായ ആളുകളുടെ പ്രതിമകളിൽ കാവി […]

India

കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

തമിഴ്‌നാട്ടുകാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 48 മണിക്കൂറിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. നടപടി സ്വീകരിക്കുന്നതോടെ, […]

India

ലോക്‌സഭ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ

ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാഗ്‌ദാനങ്ങൾ. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം […]

India

തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ച്ചകൾ  നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം . […]

India

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍. മധുര, ഡിണ്ടിഗല്‍ സീറ്റുകളില്‍ സിപിഐഎം മത്സരിക്കും, പകരം കോയമ്പത്തൂരില്‍ ഡിഎംകെയാവും മത്സരിക്കുക. സിപിഐ ഇത്തവണയും സിറ്റിംഗ് സീറ്റായ നാഗപട്ടണത്തും തിരുപ്പൂരും മത്സരിക്കും.2019 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അഞ്ച് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്‍. ഒപ്പം സിപിഐഎമ്മിന്റെ […]