India

ജീവിതകാലം മുഴുവന്‍ ഗാന്ധിയെ ദ്രാവിഡ രാഷ്ട്രീയക്കാര്‍ കളിയാക്കിയിരുന്നു, ഇനിയും തുടരണോ?; തമിഴ്‌നാട് സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍

ഡിഎംകെ സര്‍ക്കാര്‍ മഹാത്മാഗാന്ധിയെ അപമാനിച്ചതായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. രക്തസാക്ഷിത്വ ദിനത്തില്‍ ഗിണ്ടിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ടത്താതെ എഗ്മോറിലെ സര്‍ക്കാര്‍ മ്യൂസിയത്തിലെ പ്രതിമയ്ക്ക് മുന്നില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗാന്ധി സ്മൃതി മണ്ഡപത്തിന് സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. […]