
Health
പേവിഷബാധ: ലോകത്ത് ഓരോ പത്തുമിനിട്ടിലും ഒരാള്‍ മരിക്കുന്നു; ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
പേവിഷബാധയേറ്റ് ഓരോ പത്തു മിനിറ്റിലും ലോകത്ത് ഒരാള്‍ മരിക്കുന്നെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. […]