ഹൈക്കോടതി ഉത്തരവിലൂടെ തൻ്റെ ഭാഗം ശരിയെന്ന് തെളിഞ്ഞു; കോഴിക്കോട് DMO എൻ രാജേന്ദ്രൻ
കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ എൻ രാജേന്ദ്രൻ വീണ്ടും ചുമതലയേറ്റു. ഡിഎംഒ ആയി തുടരാം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് ചുമതലയേറ്റത്. ഹൈക്കോടതി ഉത്തരവിലൂടെ തൻറെ ഭാഗം ശരിയെന്ന് തെളിഞ്ഞതായി ഡോ രാജേന്ദ്രൻ പ്രതികരിച്ചു. ഇന്നലെയാണ് എൻ രാജേന്ദ്രന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായത്. […]