
Keralam
വിലക്ക് അംഗങ്ങള്‍ക്ക് മാത്രം; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം; വിശദീകരണവുമായി എംവി ഗോവിന്ദന്
കൊല്ലം: മദ്യപന്മാര്ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി അംഗത്വത്തില്‍ നില്ക്കുന്നവര് മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്മാര്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. […]