Health

ജോലിത്തിരക്കിലും വെള്ളം കുടിക്കാൻ മറക്കല്ലേ ; നിർജ്ജലീകരണ നിർദേശവുമായി ആരോഗ്യവിദഗ്ധർ

തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിൽ വെള്ളം കുടിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. എനിക്ക് ഇവിടെ ഭയങ്കര ജോലിയാണ്,വെള്ളം കുടിക്കാൻ പോലും നേരമില്ല എന്ന് പൊങ്ങച്ചം പറയുന്നതിനിടയിൽ അത് ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നത് ആരും ചിന്തിക്കാറില്ല. ജോലിയിടങ്ങളിലെ തിരക്കുകൾ,AC റൂമിലിരുന്നുള്ള ജോലി,ജോലിക്കിടയിലെ സമ്മർദ്ദം,എന്നിവയാൽ വെള്ളം കുടിക്കുന്ന ശീലം കുറയുകയും നിർജ്ജലീകരണത്തിന് […]

Health

അമിതമായാല്‍ വെള്ളവും വിഷം; ശരീരത്തിൽ ജലാംശം കൂടിയോ എന്ന് എങ്ങനെ തിരിച്ചറിയാം

അമിതമായാൽ എന്തും വിഷമാണ്, അതിപ്പോൾ വെള്ളത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം എത്തിയാൽ അത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തിൽ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം? ജലാംശം അമിതമായാൽ ശരീരം ചില സൂചനകൾ നൽകും. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം (അമിത ജലാംശത്തിന്റെ ആദ്യകാല അടയാളം) […]

Health

ഭക്ഷണത്തിന് തൊട്ടു പിന്നാലെയുള്ള വെള്ളം കുടി ആരോ​ഗ്യത്തിന് ഹാനികരം; കാരണമിതാണ്

ആരോഗ്യമുള്ള ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണെങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തിന് […]

Food

കുപ്പി വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും

തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ […]

Keralam

റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം; സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്: ആദ്യഘട്ടം അഞ്ച് ജില്ലകളില്‍

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തിൽ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിക്കും. ചടങ്ങിൽ […]

Keralam

കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാൻ 85 ലാബുകൾ; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ ശുദ്ധജലത്തെക്കുറിച്ചുള്ള ആശങ്കകകളും ഇല്ലാതായിരിക്കുന്നു. കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളവും പൈപ്പ് വെള്ളവുമൊക്കെ ശുദ്ധമെന്നു പരിശോധിച്ച് […]