Keralam

സംസ്ഥാനത്തെ ലഹരി ഉപയോഗവും അക്രമങ്ങളും; മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്

സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 10 മണിക്ക് നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാകും യോഗം നടക്കുക. ലഹരി ഉപയോഗം തടയാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥി യുവജന സംഘടനകളും, സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ […]

District News

കോട്ടയം പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി

കോട്ടയം: പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്. ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് […]

Keralam

ലഹരിക്കായി കാന്‍സര്‍ വേദന സംഹാരികളും; നിയന്ത്രണത്തിന് ശിപാര്‍ശ ചെയ്യാന്‍ എക്‌സൈസ് – പോലീസ് യോഗത്തില്‍ തീരുമാനം

കാന്‍സര്‍ മരുന്നുകള്‍ ലഹരി ഉപയോഗത്തിന് വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍. ലഹരി മാഫിയ ആണ് കാന്‍സര്‍ ചികിത്സയില്‍ വേദനസംഹാരികളായി ഉപയോഗിക്കുന്ന ഗുളികകള്‍ ലഹരി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ലഹരി വ്യാപനം തടയുന്നതിന് വേണ്ടി എക്‌സൈസ് – പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തിയ സംയുക്ത യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ലഹരി വിരുദ്ധ […]

Keralam

ലഹരിക്ക് പൂട്ടിടാന്‍ എക്‌സൈസും പൊലീസും; സമഗ്ര ഡേറ്റാബേസ് തയ്യാറാക്കും; മനോജ് എബ്രഹാമിന് ഏകോപന ചുമതല

തിരുവനന്തപുരം: ലഹരിക്കെതിരെ സംയുക്ത നീക്കത്തിന് എക്‌സൈസും പൊലീസും. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാനാണ് ഉന്നത തല യോഗത്തില്‍ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് […]

Keralam

‘സ്വന്തം മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുന്ന സാഹചര്യം; ഗ്രാമങ്ങളിൽ ലഹരി വസ്തുക്കൾ യഥേഷ്ടം ലഭ്യം, വിദ്യാർത്ഥികൾ ക്യാരിയർമാരായി മാറുന്നു’

ലഹരി വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതൽ 2 […]

Keralam

കോഴിഫാമിന്റെ മറവിൽ ലഹരിവിൽപ്പന; പിടികൂടിയത് ഒരു ലക്ഷം ഹാൻസ് പാക്കറ്റുകൾ

തൃശൂർ: ചെറുതുരുത്തിയിൽ ഒരു ലക്ഷത്തിലേറെ ഹാൻസ് പാക്കറ്റുകൾ പിടികൂടി. കോഴിഫാമിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിയിരുന്നത്. പള്ളം പള്ളിക്കൽ എക്സൽ കോഴിഫാമിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി. ചാത്തന്നൂർ സ്വദേശി അമീനും പട്ടാമ്പി സ്വദേശി ഉനൈസുമാണ് പിടിയിലായത്. 150 ചാക്കുകളിലായാണ് ഒരു […]

Keralam

‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ

തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. […]

Keralam

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ […]

India

പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടി

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട.  ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ഗുജറാത്തിലെ പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.  3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്.  കപ്പലിലെ ജീവനക്കാരായ അഞ്ച് […]

Keralam

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽ

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇതര സംസ്ഥാന ദമ്പതികൾ പിടിയിലായി. വിപണനത്തിനായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനുമായാണ് ആസാം സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ എക്സൈസ് പിടിയിലായത്. അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പ്ലാസ്റ്റിക് ബോക്സുകളിലായി ഇവർ […]