Keralam

ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും

ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത. അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും. ഇപി ജയരാജന്റെ ആത്മകഥയിൽ ഡോ പി സരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ […]

Keralam

ഞാന്‍ എഴുതിയത് വിശ്വസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന് എഡിറ്റ് ചെയ്യാന്‍ കൊടുത്തു, അദ്ദേഹം അത് പുറത്തുവിടുമെന്ന് കരുതുന്നില്ല’: ഇ പി ജയരാജന്‍

തന്റെ ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍. താന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുപോലും ഇല്ലാത്ത പുസ്തകം ഇന്ന് രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഡി സി ബുക്‌സ് ഉടമയെ ഉള്‍പ്പെടെ ബന്ധപ്പെട്ടെന്നും രവി ഡി സി ഇക്കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് […]

Keralam

‘ഇ പിയുടെ ആത്മകഥ പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു’; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഗുരുതര ആരോപണവുമായി വി ഡി സതീശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് ആരോപണം. ഡി സിയുടെ ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് വിളിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. അല്ലെങ്കില്‍ പുസ്തകം ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്നേനെയെന്നും […]

Keralam

‘ആത്മകഥ ഇല്ലെന്ന് ഇ.പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്, വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന’; പി രാജീവ്

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി. രാജീവ്. ആത്മകഥ ഇല്ലെന്ന് ഇ. പി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു വാർത്ത വരുന്നതിനു പിന്നിൽ ആസൂത്രിത നീക്കം ഉണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.വോട്ടിംഗിന് പോകുന്ന ദിവസം ഒരു കഥയുമായി ഇറങ്ങുന്നു. അതിനെ ആസൂത്രിത ഗൂഢാലോചനയായി […]

Keralam

‘പ്രതിപക്ഷം പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു, ജയരാജൻ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി’; വി.ഡി സതീശൻ

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ സിപിഐഎം നേതാക്കൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജയരാജൻ ബിജെപി […]

Keralam

‘ഹൈക്കോടതി അവസാന കോടതിയല്ല, സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രിം കോടതിയെ സമീപിക്കും’: ഇ പി ജയരാജൻ

കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സുപ്രിം കോടതിയിയെ സമീപിക്കും. അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. […]

Keralam

ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ […]

Keralam

ഇപിക്ക് സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ബിജെപി സ്വാധീനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് ഇ പി ജയരാജനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ […]

Keralam

ഇപി കുടുംബത്തിന്റെ വൈദേകം ആയുർവേദ റിസോർട്ട് കേന്ദ്രമന്ത്രി രാജീവിന്റെ ഉടമസ്ഥതയിലുള്ള ‘നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തു

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റലിനു കീഴിലെ “നിരാമയ റിട്രീറ്റ്സ്’ എന്ന സ്ഥാപനമാണ് റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ശനിയാഴ്ചയാണ് ഇരു കമ്പനികളും […]