World

കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. […]

Keralam

63,564 പുതിയ വോട്ടര്‍മാര്‍, 232 പുതിയ പോളിങ് സ്‌റ്റേഷനുകള്‍; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ […]

India

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് തടഞ്ഞ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ചില വിവരങ്ങൾ ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഹരിയാന തിരഞ്ഞെടുപ്പിലെ, ഒരു പോളിങ് സ്റ്റേഷനിൽ നടന്ന വോട്ടെടുപ്പിന്റെ വീഡിയോ, സെക്യൂരിറ്റി […]

India

‘തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിൽ എന്ത് ലോജിക്ക്, അങ്ങനെയെങ്കിൽ പിണറായി വിജയനും രാജിവെക്കണം’; പ്രകാശ് ജാവഡേക്കർ

ബിജെപി സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ രാജി വെക്കുന്നുവെന്ന വാർത്തകൾ തള്ളി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്ന് ജാവഡേക്കർ തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് തോൽവികളുടെ പേരിൽ പിണറായി വിജയൻ […]

Keralam

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍; അഭിമുഖം തിരുത്താന്‍ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂര്‍ കാത്തിരുന്നു?

മലപ്പുറം: എല്‍ഡിഎഫുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍  പറഞ്ഞു. പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ഉണ്ടാവും.യുവാക്കള്‍ അടക്കം പുതിയ ടീം വരും.എല്ലാ […]

District News

പനച്ചിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; സിപിഎമ്മിന്റെ വാർഡ് പിടിച്ചെടുത്തു കോൺഗ്രസ്

പനച്ചിക്കാട്: ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സി പി എം വാർഡ് കോൺഗ്രസ് പിടിച്ചെടുത്തു .പൂവൻതുരുത്ത് ഇരുപതാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ  കോൺഗ്രസ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് . കഴിഞ്ഞ തവണ സി പി എം അംഗം നൂറ്റിപതിനൊന്ന് വോട്ടുകൾക്ക് ജയിച്ച വാർഡിൽ ഇക്കുറി സി […]

World

ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?

ബ്രിട്ടന്‍ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍, 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് തിരശീല വീണേക്കുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. ഇന്ന്‌ ഇന്ത്യന്‍ സമയം രാവിലെ 11 മണിമുതലാണ് ബ്രിട്ടണില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ കെയ്ര്‍ സ്റ്റാര്‍മെര്‍ ആണ് അവരുടെ […]

World

ഫ്രാൻസിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് മാക്രോണ്‍; പാർലമെൻ്റ് പിരിച്ചുവിട്ടു

പാരിസ്: ഫ്രാൻസിൽ പാർ‌ലമെന്റ് പിരിച്ചുവിട്ട് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂൺ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ ഏഴിനുമാണ് നടക്കുക. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയതിനു പിന്നാലെയാണ് സംഭവം. കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന യൂറോപ്യൻ യൂണിയൻ […]

India

പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാൾ: പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വില കുറഞ്ഞ പദ്ധതിയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൗരത്വം നൽകിയ 14 പേരെയും വിദേശികളെന്ന് മുദ്ര കുത്തി ബിജെപി ജയിലിലടക്കുമെന്നും […]

Keralam

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ

കൽപ്പറ്റ: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകൾ. വയനാട് കമ്പമലയിൽ വീണ്ടുമെത്തിയ മാവോയിസ്റ്റുകളാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയത്. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘത്തിൽ നാല് പുരുഷന്മാരാണുണ്ടായിരുന്നത്. രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളും […]