India

45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി മോദി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി

കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. 45 മണിക്കൂര്‍ ആണ് വിവേകാനന്ദ പാറയില്‍ മോദി ധ്യാനമിരുന്നത്. ഇവിടെ നിന്ന് മടങ്ങവേ തിരുവള്ളുവര്‍ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചനയും നടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ മടക്കം. കനത്ത സുരക്ഷാ ക്രമീകരണമാണ് വഴിനീളെ ഒരുക്കിയിട്ടുള്ളത്. 45 മണിക്കൂര്‍ നീണ്ട ധ്യാനം […]

India

അഞ്ചു ഘട്ടത്തിലെ വോട്ടിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വിശദീകരണം

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിൽ വോട്ട് ചെയ്ത് ആളുകളുടെ എണ്ണം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോൾ ചെയ്ത വോട്ടുകളുടെ ഡേറ്റകളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോളിങ് നടന്ന് 48 മണിക്കൂറിനുള്ളിൽ കമ്മീഷന്റെ വെബ്സൈറ്റിൽ ബൂത്ത് തിരിച്ചുള്ള വോട്ടർമാരുടെ എണ്ണവും ഫോം 17 സിയുടെ […]

India

പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താന്‍ നിയമമില്ല ; ബൂത്ത് ഏജന്റുമാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടര്‍മാരുടെ പോളിങ് ശതമാനം രേഖപ്പെടുത്തുന്ന ഫോം 17-സിയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിയമം വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മാത്രമല്ലാതെ മറ്റാര്‍ക്കും വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നത് […]

India

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനോടും ബിജെപിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. താര പ്രചാരകര്‍ തിരഞ്ഞെടുപ്പിന്റെ അന്തസ് പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതും എന്ന പ്രചാരണം നടത്തരുതെന്നും കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി. താരപ്രചാരകര്‍ വര്‍ഗീയ […]

Keralam

വാർഡ് പുനർവിഭജനം; സർക്കാർ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ

തിരുവനന്തപുരം: വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഓർഡിനൻസ് അയക്കാനും ഗവർണറുടെ നിർദ്ദേശം. തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടുന്ന നിലയിലാണ് […]

India

സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയാണ് ഈ വാഗ്ദാനം മുന്നോട്ടു വെച്ചത്. കോണ്‍ഗ്രസിന്റെ […]

Keralam

ലോക്‌സഭ തിരഞ്ഞെടുപ്പ്: നഗരമേഖലകളിൽ പോളിങ് കുറയുന്നു; ആളുകളുടെ നിസംഗതയിൽ നിരാശ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

നഗരമേഖലകളിൽ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ  രണ്ടാംഘട്ട വോട്ടെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തിൽ കമ്മിഷൻ നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നഗരങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും […]

India

ഒരേ പേരുള്ളവർക്ക് മത്സരിക്കേണ്ടേ?; അപരന്മാരെ മത്സരിപ്പിക്കരുതെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ഒരേ പേരുള്ളവർ മത്സരിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാർജിനിൽ […]

India

ഉഷ്ണതരംഗത്തെ തുടര്‍ന്ന് തെലങ്കാനയിലെ പോളിങ് സമയത്തില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈദരാബാദ്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് തെലങ്കാനയിലെ പോളിങ് സമയത്തില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നിശ്ചയിച്ചിരുന്ന പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാക്കിയാണ് പുനര്‍ക്രമീകരിച്ചിരിക്കുന്നത്. 12 ലോക്‌സഭാ […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിംഗ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിംഗ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിംഗ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി […]