Keralam

വാർഡ് പുനർവിഭജനം; സർക്കാർ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ

തിരുവനന്തപുരം: വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഓർഡിനൻസ് അയക്കാനും ഗവർണറുടെ നിർദ്ദേശം. തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടുന്ന നിലയിലാണ് […]

India

സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയാണ് ഈ വാഗ്ദാനം മുന്നോട്ടു വെച്ചത്. കോണ്‍ഗ്രസിന്റെ […]

Keralam

ലോക്‌സഭ തിരഞ്ഞെടുപ്പ്: നഗരമേഖലകളിൽ പോളിങ് കുറയുന്നു; ആളുകളുടെ നിസംഗതയിൽ നിരാശ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

നഗരമേഖലകളിൽ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ  രണ്ടാംഘട്ട വോട്ടെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തിൽ കമ്മിഷൻ നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നഗരങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും […]

India

ഒരേ പേരുള്ളവർക്ക് മത്സരിക്കേണ്ടേ?; അപരന്മാരെ മത്സരിപ്പിക്കരുതെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ഒരേ പേരുള്ളവർ മത്സരിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാർജിനിൽ […]

India

ഉഷ്ണതരംഗത്തെ തുടര്‍ന്ന് തെലങ്കാനയിലെ പോളിങ് സമയത്തില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈദരാബാദ്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് തെലങ്കാനയിലെ പോളിങ് സമയത്തില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നിശ്ചയിച്ചിരുന്ന പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാക്കിയാണ് പുനര്‍ക്രമീകരിച്ചിരിക്കുന്നത്. 12 ലോക്‌സഭാ […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിംഗ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിംഗ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിംഗ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി […]

No Picture
Keralam

പോളിംഗ് കുറഞ്ഞതിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; കെ മുരളീധരൻ

തൃശ്ശൂർ: സംസ്ഥാനത്ത് പോളിംഗ് കുറഞ്ഞതിൽ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. മെഷീനിൽ കാലതാമസമുണ്ടായി, ചൂടിൽ ക്യൂ നിൽക്കുന്നവർക്ക് സൗകര്യമൊരുക്കിയില്ല, ചില പ്രിസൈഡിങ് ഓഫീസർമാർ മോശമായി പെരുമാറിയെന്നും ഇതോടെ ക്യൂവിൽ നിന്ന ചിലരൊക്കെ തിരിച്ചു പോയെന്നുമുള്ള ആരോപണമാണ് കെ മുരളീധരൻ ഉന്നയിക്കുന്നത്. യുഡിഎഫിന് […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉദ്യോഗസ്ഥര്‍ ബുത്തുകളിലേക്ക്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ പോളിംഗിന് കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു. കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിൻ്റെ തിരക്കിലായിരുന്നു സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാരാണുള്ളത്. അതില്‍ 6,49,833 പേര്‍ പുതിയ […]

India

വിദ്വേഷ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ദില്ലി: രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്‍റെ […]

Keralam

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരമില്ല’; വിവി പാറ്റ് കേസിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും സുപ്രീം കോടതി. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകൾ സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് പരാമർശം. കേസ് കോടതി വിധി പറയാൻ […]