Keralam

വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന് നിര്‍ബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ മാത്രമേയുള്ളൂ. ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന നിര്‍ബന്ധമില്ല. എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് […]

India

വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിൻ്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിൻ്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ എന്നിവയില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ടിന് കോടതിയിലെത്തി വിശദീകരിക്കാനാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് […]

Keralam

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി […]

India

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിൻ്റെ ഉള്ളടക്കം എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് […]

India

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്

ദില്ലി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ മുതല്‍ കമ്മീഷൻ്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സംസാരിക്കന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന്‍ ഓഫീസിലെ […]

India

മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസും സിപിഎമ്മും

ന്യൂഡൽ‌ഹി: രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീംങ്ങൾക്കു നൽകുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്തെ സ്വത്തിൻ്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അഭിപ്രായം കൂടി […]

Keralam

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്. […]

No Picture
Keralam

‘കോൺഗ്രസിനെതിരായ ദേശാഭിമാനി പരാമർശം’; തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി കെപിസിസി

തിരുവനന്തപുരം: കോൺഗ്രസിനെതിരായ പരാമർശത്തിൽ ദേശാഭിമാനിക്കെതിരേ പരാതിയുമായി കെപിസിസി. തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകി. വ്യാഴാഴ്ചത്തെ ദേശാഭിമാനി പത്രത്തിലാണ് പോൺഗ്രസ് എന്ന പരാമർശം നടത്തിയത്. ഈ പരാമർശം പാർട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്നും കെപിസിസി ആരോപിക്കുന്നു. ”പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം ‘പോണ്‍ഗ്രസ്’ […]

Keralam

മോക് പോളില്‍ ബിജെപിയ്ക്ക് കൂടുതല്‍ വോട്ട്; റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കാസര്‍കോഡ്‌ മോക് പോളിനിടെ ബിജെപിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ ജില്ലാ കളക്ടറോട് വിവരങ്ങള്‍ ആരാഞ്ഞെന്നും വാര്‍ത്ത തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് […]