India

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന് എസ്ബിഐ

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സുപ്രീംകോടതിയെ സമീപിച്ചു. മാർച്ച് ആറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി എസ്ബിഐക്ക് നല്‍കിയ നിർദേശം. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് […]

India

സംസ്ഥാനങ്ങൾക്ക് നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശം.  ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ മറ്റൊരു ജില്ലയിൽ നിയമിക്കരുതെന്ന് കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകൾ ഒരേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെയും ലക്ഷദ്വീപിലെയും ഉദ്യോഗസ്ഥരുടെ ശിൽപ്പ ശാല സംഘടിപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. ശനിയാഴ്ച തൃശൂരിലെ പീച്ചിയിൽ നടക്കുന്ന ശിൽപ്പശാലയിൽ കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളാണ് ശിൽപ്പശാലയിൽ […]

District News

ഉപതിരഞ്ഞെടുപ്പ്; പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വെയക്കാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ […]

No Picture
India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെണ്ടുൽക്കർ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുൽക്കർ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പൗരന്മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ സച്ചിന്റെ ജനപ്രീതി സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് സച്ചിന്‍ […]

No Picture
Keralam

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റുകളുടെ പെട്ടികളിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈകോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള  കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ […]