
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തില്‍ നിയമനം സ്‌റ്റേ ചെയ്യുന്നത് കുഴപ്പത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജിവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ്റെ നടപടി. പുതുതായി നിയമിതരായ കമ്മീഷണര്‍മാർ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സന്ധു […]