India

തെരഞ്ഞെടുപ്പ് നേരിട്ട് കാണാൻ 25 വിദേശ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ച് ബിജെപി

ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് വരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കവും പ്രചാരണ രീതികളും നേരിട്ട് കണ്ട് വിലയിരുത്താനുള്ള ബിജെപിയുടെ ക്ഷണം സ്വീകരിച്ചാണ് കക്ഷികളുടെ വരവ്. ഇതുവരെ വിവിധ രാജ്യങ്ങളിലെ 25 രാഷ്ട്രീയ പാർട്ടികളെ ഇതിനായി ക്ഷണിച്ച് ബിജെപി കേന്ദ്ര […]

India

ആദായ നികുതി കേസിൽ കോൺഗ്രസിന് ആശ്വാസം

ഡൽഹി: ആദായ നികുതി കേസിൽ കോൺഗ്രസിന് ആശ്വാസം. തെരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാൻ തുടർനടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീംകോടതിയിലാണ് ഉറപ്പ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകൾ ഇല്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം. ആദായനികുതി […]

India

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് എപ്പോള്‍ വേണമെങ്കിലും തയ്യാര്‍: കേന്ദ്രം സുപ്രീം കോടതിയില്‍

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് പാനലുമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജമ്മു കശ്മീരില്‍ മൂന്ന് തിരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പും രണ്ടാമത് […]

No Picture
Keralam

യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ, മണ്ഡലം സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് സ്റ്റേ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് താത്കാലിക സ്റ്റേ. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി ഒന്നാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കിണാശേരി […]

India

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

ബെംഗളൂരു: കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 224 നിയമസഭ മണ്ഡലങ്ങളില്‍ 52282 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ചേകാല്‍ കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടര്‍മാരാണ്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള […]