Keralam

‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154 എണ്ണത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ക്കായില്ലെന്നും വിമര്‍ശനമുണ്ട്. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]

Keralam

ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി […]

Keralam

ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് ദൈവത്തിന് നന്ദി; വിമര്‍ശിച്ച് ഹൈക്കോടതി

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെയെന്നും കോടതി പറഞ്ഞു.  കാലുകള്‍ […]

Keralam

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്ന് ഓടി […]

District News

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കോട്ടയം: ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. വാത ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് ആന ചരിഞ്ഞത്. ഒരു മാസം മുമ്പാണ് കർണനെ വാത ചികിത്സയ്ക്കായി വെച്ചൂരിൽ എത്തിച്ചത്. ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ട്.

Keralam

കോന്നി ആനക്കൂട്ടിലെ കൊമ്പൻ നീലകണ്ഠൻ ചരിഞ്ഞു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു. 28 വയസായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിച്ചതായിരുന്നു നീലകണ്ഠനെ. ഇവിടെ പരിപാലിച്ച് പോരുന്നതിനിടെയാണ് ഉദരസംബന്ധമായ അസുഖം നേരിട്ടത്. ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം […]

Festivals

പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു

തൃശ്ശൂര്‍: പൂരത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. രാവിലെ ആറാട്ടിന് […]

Local

മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു

ഏറ്റുമാനൂർ: മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു. കൊട്ടാരം ദേവീക്ഷേത്രത്തിലെ കുംഭപൂരത്തിൻ്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടയിലാണ് ആനവിരണ്ടത്. രാത്രി ഒൻപതരയോടെ വേലംകുളം – കൊട്ടാരം ക്ഷേത്രം റോഡിൽ വച്ചാണ് ശ്രീപാർവ്വതി എന്ന ആന വിരണ്ടത്. തിടമ്പേറ്റി വന്ന ആന പെട്ടന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് തലയിളക്കിയാട്ടിയതൊടെ തിടമ്പ് താഴെ […]

Keralam

അതിരപ്പള്ളിയിൽ ചായക്കട തകർത്തു ആനക്കൂട്ടം

തൃശൂർ: ചാലക്കുടി അതിരപ്പള്ളി തുമ്പൂർമുഴിയിൽ കാട്ടാനക്കൂട്ടം ചായക്കട തകർത്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകർത്തത്. ആറ് ആനകൾ അടങ്ങുന്ന കൂട്ടമാണ് കടക്കു മുന്നിൽ എത്തിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ചായക്കടയിലെ സാധനങ്ങൾ വലിച്ചിടുകയും ഗ്രില്ല് തകർക്കുകയും ചെയ്തു. തുമ്പൂർമുഴി കാണാൻ വിനോദസഞ്ചാരികൾ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടനക്കൂട്ടമെത്തിയത്.   […]

Keralam

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എ കെ […]