Keralam

ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ. കേരള ക്യാപ്റ്റീവ് എലിഫന്‍റ് കരട് ചട്ടത്തിന്മേലുള്ള ചർച്ചയും നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന […]

World

കൊടും പട്ടിണിയും വരള്‍ച്ചയും; നമീബിയയുടെ പാത പിന്തുടരാൻ സിംബാബ്‌വെ, ഭക്ഷണത്തിനായി 200 ആനകളെ കൊല്ലാൻ നീക്കം

കടുത്ത ഭക്ഷ്യക്ഷാമവും വരൾച്ചയും മൂലം പ്രതിസന്ധി നേരിടുന്ന സിംബാബ്‌‍വെയില്‍ ആനകളെ കൊന്ന് പരിഹാരം കാണാൻ സർക്കാർ. ഭക്ഷണത്തിനായി 200 ആനകളെ കൊല്ലാനാണ് സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വന്യജീവി അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നടപടികള്‍ ആരംഭിക്കാൻ സർക്കാർ സിംബാബ്‌വെ പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് അതോറിറ്റിക്ക് (സിംപാർക്ക്) നിർദേശം […]

Keralam

തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു. 50 മീറ്റര്‍ അകലപരിധിയില്‍ ഇളവ് വരുത്തിയ സിസിഎഫ് […]

Keralam

വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി നിർദ്ദേശപ്രകാരം വേഗത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ്. പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. സർക്കുലറിൽ വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കുലറിലെ […]

Keralam

തൃശൂർ പൂരം പ്രതിസന്ധിയിൽ; ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ

തൃശ്ശൂര്‍: പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ  സർക്കുലർ പുറത്തിറങ്ങി. ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും […]