Technology

ഇനി കാഴ്ചയില്ലാത്തവർക്കും കാണാം; ബ്ലൈൻഡ് സൈറ്റ് നൂതനവിദ്യയുമായി ഇലോൺ മസ്ക്

ന്യൂയോർക്ക്: കാഴ്ചയില്ലാത്തവർക്കും കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത. ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്ച പ്രാപ്തമാക്കുമെന്നും കമ്പനി […]

Business

ശതകോടീശ്വരന്‍മാര്‍ പഴങ്കഥയാകും; ആദ്യ മഹാകോടീശ്വരനാകാന്‍ മസ്‌ക്, അദാനി രണ്ടാമനാകും

ആഗോള തലത്തിലെ അതിസമ്പന്നരുടെ സ്വത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ മഹാ കോടീശ്വര്‍ ( ട്രില്യണയർ) എന്ന ഖ്യാതി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 ഓടെ എലോണ്‍ മസ്‌ക് ഈ നേട്ടം കൈവരിക്കുമെന്ന് ‘ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി’ പുറത്തിറക്കിയ […]

World

പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാർ നേരിട്ട് എക്സ്

ലോകവ്യാപകമായി തകരാർ നേരിട്ട് എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സിൽ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ബുധനാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽനിന്ന് ഇത്തരം പരാതികൾ പുറത്തുവരുന്നുണ്ട്. പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം. തകരാറുകൾ ട്രാക്ക് […]

Technology

സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ നടക്കുമെന്ന് റിപ്പോർട്ടുകൾ. പേടകത്തിൽനിന്ന് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ദൗത്യമാണ് നാളെ നടക്കുക. വിക്ഷേപണം നാളെ തന്നെ നടക്കുമെന്നാണ് നിലവിൽ സ്‌പേസ് എക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇലോൺ മസ്ക് അയയ്ക്കുന്ന ബഹിരാകാശ പേടകമായ സ്പേസ് എക്സ് അടുത്ത […]

World

ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവി വാഗ്ദാനം ചെയ്ത് ട്രംപ്; പ്രസിഡന്റായാല്‍ ഇ വി ടാക്സ് ക്രെഡിറ്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചന

നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവിയോ വൈറ്റ് ഹൗസിലെ ഉപദേശക ചുമതലയോ നല്‍കാന്‍ തയാറാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മസ്‌കിനെ ഉപദേശക റോളിലേക്കോ കാബിനറ്റ് പദവിയിലേക്കോ പരിഗണിക്കുമോ എന്ന ചോദ്യത്തിന്, ‘അദ്ദേഹം വളരെ മിടുക്കനാണ്, ഞാന്‍ […]

Technology

ഇലോണ്‍ മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍

ഇലോണ്‍ മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുള്ള അംഗീകൃത അക്കൗണ്ടുകള്‍ക്ക് നീല ടിക്ക് നല്‍കുന്നതിലൂടെ എക്‌സ് ഉപയോക്താക്കളെ കബളിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, യൂറോപ്യന്‍ യൂണിയന്റെ ഉള്ളടക്ക നിയമങ്ങളും എക്‌സ് ലംഘിക്കുന്നുവെന്ന മുന്നറിയിപ്പ് ഇയു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, നേതാക്കള്‍ക്കും കമ്പനികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അംഗീകാരത്തിനുശേഷം ലഭിക്കുന്ന […]

Technology

ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ബഹിരാകാശയാത്ര; പൊളാരിസ് ഡോൺ ജൂലൈയിൽ വിക്ഷേപിക്കും

സ്വകാര്യ ബഹിരാകാശയാത്രാ പദ്ധതിയായ പൊളാരിസ് ഡോൺ ജൂലൈയിൽ പ്രാവർത്തികമാകുമെന്ന് അണിയറപ്രവർത്തകർ. ഷിഫ്റ്റ്4 സ്ഥാപകനായ ഐസക്ക്മാനും സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്കുമാണ് പദ്ധതി ഒരുക്കിയത്. പദ്ധതിയുടെ ചെലവ് പൂർണമായി വഹിച്ചിരിക്കുന്നത് ഐസക്ക്മാനാണ്. എലോൺ മസ്ക്കിന്റെ സ്ഥാപനമാണ് പൊളാരിസ് ഡോൺ പദ്ധതിയുടെ ഭാഗമാകുന്ന ഡ്രാഗൺ ക്യാപ്സ്യൂൾ, ഫാൽക്കൺ 9 എന്നീ […]

Technology

സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം […]

Business

മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്

ന്യൂഡൽഹി : മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ കയറ്റുമതി ചെയ്യുന്നുവെന്നും മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനും മറ്റും വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും മസ്ക് ആരോപിച്ചു. ഇത് […]

Technology

മോണിറ്റൈസേഷൻ എത്തുന്നു; ഇനി എക്സ് വഴിയും പണമുണ്ടാക്കാം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മോണിറ്റൈസേഷൻ എത്തിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്ക്. ഇതോടെ യൂട്യൂബിനെ പോലെ എക്സിൽ പോസ്റ്റ് ചെയ്യുന്നത് വീഡിയോ വഴി ഉപഭോക്താക്കൾക്ക് വരുമാനമുണ്ടാക്കാൻ കഴിയും. എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്യുന്നത് വഴിയായിരിക്കും ഉപഭോക്താക്കൾക്ക് പണമുണ്ടാക്കാൻ കഴിയുക. കൂടാതെ പോഡോകാസ്റ്റുകൾക്കും മോണിറ്റൈസേഷൻ ഏർപ്പെടുത്തും. സിനിമകൾ പൂർണമായി പോസ്റ്റ് […]