Keralam

ഇ ഡി ബിജെപിയുടെ താൽപര്യത്തിന് വേണ്ടി കുറ്റപത്രം തന്നെ തിരുത്തി എഴുതി; എം വി ഗോവിന്ദൻ

ഇ ഡി രാഷ്ട്രീയ പ്രേരിതമായി ഇടപെടൽ നടത്തുന്ന ഏജൻസി അതിന്റെ ഏറ്റവും നല്ല തെളിവാണ് കൊടകര കുഴൽപ്പണക്കേസിലെ കുറ്റപത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ ഡി ബിജെപിയുടെ താൽപര്യത്തിന് വേണ്ടി കുറ്റപത്രം തന്നെ തിരുത്തിയെഴുതി. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തന്നെ സംഭവത്തിൽ പരസ്യ […]

Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിക്കാർക്ക് പണം തിരികെ കൊടുക്കും; സുപ്രധാന തീരുമാനവുമായി ഇ ഡി

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നല്കുക. കേസിൽ പ്രതികളായവരുടെ കൈയിൽ നിന്നും കണ്ടുകെട്ടിയ മുഴുവൻ തുകയും ബാങ്കിന് തിരിച്ചു കൊടുക്കുo. കോടതിയുടെ മേൽനോട്ടത്തിലാവും പണം നൽകുക.പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ സമീപിക്കാമെന്നും ഇ ഡി […]

Keralam

ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും നോട്ടീസ് നൽകി. അതിനിടെ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് സംഘർഷം. വയനാട് ചുള്ളിയോട് വച്ചാണ് […]

Keralam

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം ഒരുമാസത്തിനകമെന്ന് ഇഡി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കവര്‍ച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് അന്വേഷിച്ചതെന്ന് ഇഡിക്കായി ഹാജരായ അഡ്വ. ജയശങ്കര്‍ വി നായര്‍ വിശദീകരിച്ചു. കവര്‍ച്ചക്കേസാണ് പൊലീസ് എടുത്തതെന്നും അദ്ദേഹം അറിയിച്ചു. ഇഡിയുടെ വിശദീകരണത്തോടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് […]

Keralam

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്; രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തി? പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ പി പി ദിവ്യ കൂട്ടുനിന്നോ എന്നും ഇഡി പരിശോധിക്കും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് […]

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിനെതിരെയായിരുന്നു കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്.

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ജാക്വലിൻ ഫെർണാണ്ടസിന് ഇഡി വീണ്ടും സമൻസ് അയച്ചു

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ്​ നടി ജാക്വലിൻ ഫെർണാണ്ടസിന് ഇഡി സമൻസ് അയച്ചു. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാക്വലിൻ ഫെർണാണ്ടസിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിൻ്റെ ഭാര്യ അദിതി […]

Keralam

പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല ; ഇഡിക്ക് മൊഴി നൽകി സൗബിൻ

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനെന്നും നിർമ്മാതാക്കൾ മൊഴി നൽകി. […]

Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറാൻ ഇഡിയോട് ഹൈക്കോടതി

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി എടുത്ത ബാങ്കിന്‍റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും […]

Keralam

സഹകരണ വകുപ്പിന് ഇഡി പേടി ; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒതുക്കാന്‍ തിരക്കിട്ട നീക്കം

കരുവന്നൂര്‍ബാങ്ക് തട്ടിപ്പില്‍ ഇഡി നടപടികള്‍ കടുപ്പിച്ചതോടെ നിക്ഷേപകര്‍ക്ക് വേഗത്തില്‍ തുക മടക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ച് സഹകരണ വകുപ്പ്. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഒറ്റത്തവണ വായ്പാതീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാനും, പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 8 കോടി രൂപ കൂടി […]