Keralam

ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കില്ല. പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന്  പോലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പോലീസ് അറിയിച്ചു.  രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും  പോലീസ്  വ്യക്തമാക്കി.ഇ പി […]

Keralam

ഇ പി ജയരാജന്‍ വധശ്രമക്കേസ് ; കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കോടതി […]

Keralam

ഗൂഢാലോചന പരാതി: ഇ പി ജയരാജന്റെ മൊഴിയെടുത്ത് പോലീസ്

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് നല്‍കിയ പരാതിയില്‍ ഇ പി ജയരാജന്റെ മൊഴിയെടുത്തു. ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ പരാതി. ഇ പി ജയരാജന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കഴക്കൂട്ടം അസിസ്റ്റന്റ് […]

Keralam

മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ തിരിച്ചടി നേരിട്ട സംഭവത്തില്‍ മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഘടിത നീക്കമാണ് മാസപ്പടി ആരോപണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാള്‍ […]

Keralam

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോഡ്, കണ്ണൂര്‍, […]

Keralam

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി മടങ്ങി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി […]

Keralam

പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം; പി എം എ സലാം

മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിയെയും കണ്ടു. ഒരു അധികാരസ്ഥാനത്തും ഇല്ലാത്ത ജാവദേക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്. ജയരാജനെ ബലിയാടക്കി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനാണ് […]

Keralam

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയും യോഗത്തിൽ ഉയരും. ഇപി ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ […]

Keralam

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് ഇപി. എന്നാൽ പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാവും. അത്തരക്കാരുടൊപ്പമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടതായിരുന്നെന്നും മുൻപും ഇപി ഇത്തരം കാര്യങ്ങളിൽ ജാഗ്രത […]

Keralam

തൃശ്ശൂർ വേണം, പകരം ലാവ്‍ലിൻ കേസ് ഒഴിവാക്കും; സിപിഐഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശ്ശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ പി ജയരാജൻ്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇപിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു. […]