District News

പകർച്ചവ്യാധി; കോട്ടയം ജില്ലയിൽ പ്രതിരോധം ശക്തമാക്കും: ജില്ല കലക്ടർ വി. വിഗ്നേശ്വരി

കോട്ടയം: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ല കലക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന കൊതുക് ഉറവിട നിർമാർജനദിനം ശക്തമായി തുടരും. വെള്ളിയാഴ്ച- വിദ്യാലയങ്ങൾ, ശനി- സ്ഥാപനങ്ങൾ, ഞായർ വീടുകൾ എന്ന രീതിയിലാണ് […]