Local

കോട്ടയ്ക്കുപുറം കൂർക്കകാലായിൽ സാബു ജോസഫ് അന്തരിച്ചു

അതിരമ്പുഴ: കോട്ടയ്ക്കുപുറം കൂർക്കകാലായിൽ പരേതനായ ജോസഫിൻ്റെ മകൻ സാബു ജോസഫ് (54 – വയസ് ) നിര്യാതനായി. പരേതൻ കെ എസ് ഇ ലിമിറ്റഡ് വേദഗിരി യൂണിറ്റ് ജീവനക്കാരനാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം. കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ . മാതാവ് […]

Local

പാടമല്ല, റോഡാണ്; ഏറ്റുമാനൂർ റെയിൽവേ സ്​റ്റേഷൻ – കാട്ടാത്തി റോഡ് തകർന്നിട്ട് വർഷങ്ങൾ

Yenz Times News Exclusive ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്​റ്റേഷൻ – കാട്ടാത്തി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. തകർന്ന റോഡിലൂടെ കാൽനടയാത്ര പോലും പ്രയാസമെന്നു നാട്ടുകാർ പറയുന്നു. അതിരമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ്. റെയിൽവേയുടെ ഉടമസ്ഥയിലുള്ളതിനാൽ പഞ്ചായത്തിന് പരിമിതികളുണ്ടെന്നാണ് പഞ്ചായത്തിൻ്റെ വാദം. മഴ […]

Local

എസ് പി പിള്ള സ്മൃതിദിനവും വിദ്യാപുരസ്കാര വിതരണവും നാളെ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

ഏറ്റുമാനൂർ: പ്രശസ്ത സിനിമാ താരം ഹാസ്യ സാമ്രാട്ട് എസ് പി പിള്ള സ്മൃതിദിനവും വിദ്യാപുരസ്കാര വിതരണവും നാളെ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ശിവപ്രസാദ് നഗറിൽ (നന്ദാവനം ഓഡിറ്റോറിയം) ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമ്മേളനത്തിൽ എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ […]

Local

ഏറ്റുമാനൂരിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു

ഏറ്റുമാനൂർ: പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വൃക്ഷത്തൈ നട്ട് വനമിത്ര അവാര്‍ഡ് ജേതാവും, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറുമായ ജോജോ ജോർജ് ആട്ടേൽ. ഏറ്റുമാനൂർ വൈക്കം റോഡിലെ ബസ് ബേയ്ക്കു സമീപം കാട് പിടിച്ചു കിടന്ന സ്ഥലത്താണ് ജോജോ ജോർജ് ആട്ടേലിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചത്. […]

Local

ഏറ്റുമാനൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഏറ്റുമാനൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ കിഴക്കേനട ഭാഗത്തെ ജംഗ്ഷനിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

Local

നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി

ഏറ്റുമാനൂര്‍: നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി. ഏറ്റുമാനൂ‍ർ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അര്‍ധരാത്രിയില്‍ ടെറസിനു മുകളില്‍ ബൂട്ട് ഇട്ട് ചവിട്ടുന്ന ശബ്ദം ഉണ്ടാക്കുക, വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കി കളയുക, വീടിന്റെ മേല്‍ക്കൂരയിലേക്ക് കല്ലെറിയല്‍ […]

District News

സഹകരണ മേഖലയിലെ അദ്യ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം നടത്തി

ഏറ്റുമാനൂർ: കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘത്തിൻ്റെ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കാപ്‌കോസ് ചെയർമാൻ കെ എ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, […]

Local

ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണം; ഏറ്റുമാനൂർ കട്ടച്ചിറയിൽ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കി യുവാവ്‌

ഏറ്റുമാനൂർ: വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഏറ്റുമാനൂർ കട്ടച്ചിറയ്ക്ക് സമീപമാണ് സംഭവം.  ഇയാളുടെ തിരിച്ചറിയൽ രേഖകൾ മോഷണം പോയെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യപ്പെടുന്നത്. രാവിലെ ആറ് മണിയോടെയാണ് ഇയാൾ ടവറിൽ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ പൊലീസിനെ […]

Local

ഏറ്റുമാനൂരിൽ ക്രിസ്തുമസ് വിപണി സജീവമായി; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: കൗതുകകരവും ആകർഷകവുമായ നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയ്ക്കും പുൽക്കൂടിനും ഭംഗിയേകാനുപയോഗിക്കുന്ന അലങ്കാര വസ്തുകളും വാങ്ങാനെത്തുന്നവരുടെ തിരക്കുമായി ഏറ്റുമാനൂരിൽ ക്രിസ്തുമസ് വിപണി സജീവമായി. വ്യത്യസ്തമായ നക്ഷത്രങ്ങളും എൽഇഡി , സീരിയൽ ലൈറ്റുകളും വിപണി കീഴടക്കി കഴിഞ്ഞു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിറങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന നക്ഷത്രങ്ങളാണ് ഇത്തവണ ക്രിസ്തുമസ് വിപണിയിലെ […]

Local

യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ: എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ജനസദസിന്റെ പേരിൽ നടത്തുന്ന ധൂർത്തും, പൊള്ളത്തരങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും, സാമ്പത്തിക തകർച്ചയും, അക്രമവും സ്ത്രീ […]