Local

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂർ :ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.  പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനി ഷൈനി ഇവരുടെ മക്കളായ അലീന (11) ഇവാന (10) എന്നിവരാണ് മരിച്ചത്. റെയിൽവേ പോലീസും ഏറ്റുമാനൂര്‍ പോലീസും സംഭവസ്ഥലത്ത് എത്തി […]

Local

ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി; ഏഴരപ്പൊന്നാന ദർശനം മാർച്ച്‌ ആറിന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രഉത്സവത്തിന് കൊടിയേറി രാവിലെ 10.45-നും 11.05-നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കണ്ഠര്ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യൻ നാരായണൻ എന്നിവർ ചേർന്ന് കൊടിയേറ്റി. 11-ന് സാംസ്കാരികസമ്മേളനവും കലാപരിപാടികളും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. […]

District News

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അയ്മനം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള ഉപകരണങ്ങൾ കൈമാറി

അയ്മനം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, അയ്മനം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിനു നൽകുന്ന കിടപ്പു രോഗി പരിചരണത്തിനുള്ള ഉപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിനു കൈമാറി. ഓക്സിജൻ കോൺസെൻട്രേറ്റർ ഉൾപ്പെടെ ഒരുലക്ഷത്തി തൊണ്ണൂറ്റിഏഴായിരത്തിൽപ്പരം രൂപയുടെ ഉപകരണങ്ങൾ […]

Keralam

ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞുവീണു മരിച്ചു

ഏറ്റുമാനൂർ  : ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽ കുമാർ (49) ആണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിൽ  മോർച്ചറിയിൽ.

Local

ഏറ്റുമാനൂര്‍ ഐടിഐയുടെ ഭൂമിയില്‍ ഐടി പാര്‍ക്ക്(വര്‍ക്ക് നിയര്‍ ഹോം ) പദ്ധതി നടപ്പിലാക്കും

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ ഐടിഐയുടെ ഭൂമിയില്‍ ഐടി പാര്‍ക്ക്(വര്‍ക്ക് നിയര്‍ ഹോം ) പദ്ധതി നടപ്പിലാക്കും. ബജറ്റ് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രഖ്യാപിച്ചത്. കിഫ്ബിയുടെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതനുസരിച്ച് ആവശ്യമായി വരുന്ന മുഴുവന്‍ തുകയും […]

Local

അതിരമ്പുഴ അൽഫോൻസാ ട്രസ്റ്റിൻ്റെയും സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഫെബ്രുവരി 16ന്

അതിരമ്പുഴ:അൽഫോൻസാ ട്രസ്റ്റിൻ്റെയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഫെബ്രുവരി 16 നടക്കും. രാവിലെ 9 മുതൽ 12 വരെ അതിരമ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന ക്യാമ്പ് സഹകരണ – തുറുമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി […]

District News

25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. സ്വാശ്രയസംഘ മഹോത്സവത്തിന്റെയും കാര്‍ഷികമേളയുടെയും ഉദ്ഘാടന കര്‍മ്മം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും കൃഷിവകുപ്പ് […]

Local

ഏറ്റുമാനൂർ എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും മിനി വാനിലും ഇടിച്ചു യുവാവിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും റോഡരികിൽ നിർത്തിയിട്ട മിനി വാനിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എംസി റോഡിൽ തെള്ളകത്ത് വെച്ചായിരുന്നു  അപകടം. അരുൺ […]

Local

സംരംഭക ബോധവത്കരണ ശില്പശാല ഏറ്റുമാനൂരിൽ  29 ന്

ഏറ്റുമാനൂർ : സംരംഭക ബോധവത്കരണ ശില്പശാല -വ്യവസായ വകുപ്പിന്റെയും ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വച്ചു 29/1/2025 ബുധനാഴ്ച രാവിലെ 10 മണി മുതൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു. കച്ചവട, സേവന, ഉത്പാദന സംരംഭങ്ങൾ തുടങ്ങുവാൻ ലഭ്യമായ വിവിധ വകുപ്പുകളുടെ […]

Local

ഒടുവിൽ ആശ്വാസം :അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് മലബാറിൽ നിന്നുള്ള രാത്രി ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു

അതിരമ്പുഴ : തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പതിവായി നൽകാറുള്ള മലബാർ, മംഗലാപുരം എക്‌സ്പ്രസ്സ് ട്രെയിനുകൾക്ക്  സ്റ്റോപ്പ് അനുവദിച്ചു .  ജനുവരി 19 ന് കൊടികയറുന്ന അതിരമ്പുഴപ്പള്ളിയിലെ പ്രധാന തിരുനാൾ ദിവസമായ ജനുവരി 24,25 തിയതികളിൽ മലബാർ എക്സസ്പ്രസ്സ്, മംഗലാപുരം എക്സ്പ്രസ്സ്, വഞ്ചിനാട് എക്‌സ്പ്രസ്സ് ട്രെയിനുകൾക്ക് താത്കാലിക […]