Local

ഏറ്റുമാനൂരിൽ അശ്രദ്ധമായി വട്ടംതിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു: അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്; ദുരൂഹത

ഏറ്റുമാനൂർ: റോഡിൽ ആശ്രദ്ധമായി വട്ടം തിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു. ഏറ്റുമാനൂർ തവളക്കുഴിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ടൗൺ ഭാഗത്തുനിന്നും വന്ന കാർ തവളക്കുഴി ബാറിന് സമീപം റോഡിൽ വട്ടം തിരിക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചത്. അപകടത്തെ തുടർന്നു കാർ […]

Local

സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂൾ

മാന്നാനം : മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിസ്മയക്കാഴ്ചകളുടെയും കലാപരിപാടികളുടെയും ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സ്കൂൾ മാനേജർ  ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സി. എം. […]

Local

അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് റോഡിൽ ഗതാഗത തടസ്സം

അതിരമ്പുഴ : അതിരമ്പുഴ മെഡിക്കൽ കോളേജിൽ റോഡിൽ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് ഗതാഗത തടസ്സം. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പ്ലാവിന്റെ ശിഖരങ്ങളാണ് റോഡിലേക്ക് വീണത്.

Local

പട്ടിത്താനം – മണർകാട് ബൈപാസ്; ബൈപാസ് മോടി പിടിപ്പിക്കുന്ന ജോലികൾക്ക് തുടക്കം

ഏറ്റുമാനൂർ :  പട്ടിത്താനം – മണർകാട് ബൈപാസിൽ മോടി പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. പട്ടിത്താനം മുതൽ പാറേക്കണ്ടം വരെയുള്ള 1790 മീറ്റർ ദൂരമാണ് ആദ്യഘട്ടമായി മോടിപിടിപ്പിക്കുന്നത്. റോഡരികിൽ കോൺക്രീറ്റ് ചെയ്ത് കെർബ് (നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക്) നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനു ശേഷം നടപ്പാത നിർമിക്കും. […]

Local

സി പി ഐ എം അതിരമ്പുഴ ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സോബിൻ ടി ജോൺ അന്തരിച്ചു

അതിരമ്പുഴ: തുരുത്തേൽ പറമ്പിൽ, പരേതനായ  മുൻ അതിരമ്പുഴ ലോക്കൽ സെക്രട്ടറി ടി.ഡി  യോഹന്നാൻ്റെ (കുട്ടൻ) മകൻ മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി പി ഐ എം ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ സോബിൻ ടി ജോൺ (ബോബൻ) 41 വയസ്സ് നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച 2 […]

Local

ശക്തമായ കാറ്റിലും മഴയിലും മരം വീണ് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

ഏറ്റുമാനൂർ : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്  അഞ്ചാം വാർഡിൽ പഴയ റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകളിൽ മരം വീണു. ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ  എം.എസ്.എം.ഇ ഓൾഡ് പ്രൊഡക്ഷൻ ഹൗസ് ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരം ആണ് വീണത്.    കഴിഞ്ഞ മഴയിൽ  അഞ്ചോളം മരങ്ങൾ വീണ്  […]

Local

വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ് നന്നാക്കണം ; ആം ആദ്മി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി

അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്ത്, പത്തൊമ്പതാം വാർഡ് വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ് നവീകരണത്തിന് വേണ്ടി M L A 18 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ട് 2 വർഷം കഴിഞ്ഞിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയ ഓട പോലെയാണ് റോഡ് പൊട്ടിത്തകർന്ന് കിടക്കുന്നത്. ഇതുവഴിയുള്ള യാത്ര […]

Local

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോട് കാണിച്ച അനീതിക്കെതിരെ യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

അതിരമ്പുഴ : യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോട് കാണിച്ച അനീതിക്കെതിരെ, കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാ രാമന് അയച്ചു കൊണ്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡിൻ്റ് ആകാശ് തെക്കില്ലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ […]

Local

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ കാഞ്ഞിരത്താനം ഭാഗത്ത് മരോട്ടിത്തടത്തിൽ വീട്ടിൽ സനൂപ് സണ്ണി (31) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് മെയ് അഞ്ചാം തീയതി രാത്രി 09.30 മണിയോടുകൂടി 9:30 […]

Local

ഏറ്റുമാനൂരിൽ വൻ എം.ഡി.എം.എ വേട്ട; കാരിത്താസിലെ ലോഡ്ജിൽ നിന്നും യുവാവും യുവതിയും പിടിയിൽ

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി.റ്റി.അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ […]