
വീണ്ടും സ്നേഹക്കൂടൊരുക്കി ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂൾ
ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽദാനച്ചടങ്ങ് നടത്തി. എസ്. എഫ്.എസ് സ്കൂളിലെ അനധ്യാ പക ജീവനക്കാരി അതിരമ്പുഴ പഞ്ചായത്തിലെ പ്ലാത്തോട്ടത്തിൽ വീട്ടിൽ ത്രേസ്യാമ്മ മാത്യുവിന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ച് നൽകിയത്. എസ്.എഫ്.എസ് സ്കൂൾ മാനേജർ ഫാ. […]