Local

മന്ത്രി വാസവന്റെ ഇടപെടൽ; തായ്‌ലാൻഡിൽ കുടുങ്ങിയ 16 അംഗ വിനോദയാത്രാസംഘം നാട്ടിലെത്തി

ട്രാവൽ ഏജൻസി ഉടമയുടെ വഞ്ചനയിൽ അകപ്പെട്ട് തായ്‌ലാൻഡിൽ കുടുങ്ങിയ 16 പേരടങ്ങിയ വിനോദയാത്രാസംഘം തിരിച്ചു നാട്ടിലെത്തി. തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ട്രാവൽകെയർ ഏജൻസി ഉടമ അഖിൽ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിലാണ് 14 മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം സുരക്ഷിതമായി നാട്ടിലെത്തിയത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം തുടങ്ങിയ […]

Local

ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം; സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം

ഈ മാസം 19ന് ദുബായിൽ വച്ച് ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തു കിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് […]

Local

അസംഘടിത മേഖലയിൽ കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും വേണം; കെ. എസ്. എൻ. എൽ .എ

ഏറ്റുമാനൂർ : അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർഷാവർഷം കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും ചെയ്യണമെന്ന് കേരള സ്വതന്ത്ര നിർമ്മാണ തൊഴിലാളി അസോസിയേഷൻ (കെ. എസ്. എൻ. എൽ .എ ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം, ക്ഷേമനിധി […]

Local

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭിന്നശേഷി ഉന്നമനം – ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

ഏറ്റുമാനൂർ: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപം നല്‍കിയിരിക്കുന്ന നവചൈതന്യ വികലാംഗ ഫെഡറേഷന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഫെഡറേഷന്‍ മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് […]

Local

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ചികിത്സ സഹായ വിതരണം നടത്തി

ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ജീവകാരുണ്യ നിധിയിൽ നിന്നും അംഗങ്ങൾക്കായുള്ള ചികിത്സ സഹായ വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ സിബി ചിറയിൽ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ്‌ മായാദേവി ഹരികുമാർ, ഭരണ സമിതിയംഗങ്ങളായ അഡ്വ. പി രാജീവ്‌ ചിറയിൽ, സജി […]

No Picture
Local

ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം; ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽപെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നത്. പിറവം കോട്ടയം റൂട്ടിൽ […]

No Picture
Local

ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്; അറിയാം… കൂടുതലായി

WebDesk ഏറ്റുമാനൂര്‍ : എട്ടുദിക്പാലരും മുട്ടുകുത്തിത്തൊഴുന്ന ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്. കോട്ടയം പേരൂരിലുള്ള പൂവത്തുംമൂട് കടവിലാണ് ആറാട്ട് നടക്കുന്നത്. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്നത്. ഏറ്റുമാനൂരപ്പന്‌റെ ആറാട്ട് നടക്കുമ്പോള്‍ മറുകരയില്‍ പെരുങ്ങള്ളൂര്‍ മഹാദേവനും ആറാട്ട് നടക്കും. ഒരേ ആറിന് അക്കരയിക്കരെ ഒരേ സമയം ആറാട്ട് നടക്കുന്ന […]

No Picture
Local

ഏറ്റുമാനൂർ ഇനി നിരീക്ഷണക്യാമറാ വലയത്തിൽ; പ്രവർത്തനോദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ: സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച ഏറ്റുമാനൂർ ടൗൺ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഏറ്റുമാനൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ തോമസ് ചാഴികാടൻ […]

No Picture
Local

ഏറ്റുമാനൂരിൽ പിടികൂടിയ മീനിൽ രാസപദാര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട്; അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മീനിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മീൻ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്ന് ലഭിച്ചെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നതോടെ മീൻ തിരിച്ചു കൊടുക്കണ്ട സ്ഥിതിയിലാണ് […]