Technology

ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ […]

Technology

ഇന്ത്യയിലും മെറ്റ എഐ സേവനം ; ഫേസ്ബുക്കിലും വാട്സ്ആപ്പിലുമുള്‍പ്പടെ ലഭ്യം

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും. ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ. എഐ പോര്‍ട്ടല്‍ […]

Technology

പത്തു മാസത്തിനിടെ ഇന്ത്യയിൽ വാട്‌സ്ആപ്പ് നിരോധിച്ചത് ഏഴു കോടി അക്കൗണ്ടുകള്‍

2023 ജനുവരിക്കും നവംബറിനും ഇടയില്‍ ഇന്ത്യയിലെ ഏഴുകോടി അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത ടെലിമാര്‍ക്കറ്റിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് അന്വേഷിച്ചു വരികയാണ്. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ റൂള്‍ നാല് (1-ഡി) പാലിക്കാനായാണ് വാട്‌സ്ആപ്പ് അന്വേഷണം നടത്തിയത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് […]

Entertainment

നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മുതൽ നടൻ്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ടിൽ ന്യൂഡ് വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.   View this post on Instagram   A post shared by […]

Technology

‘നോ പോസ്റ്റ് അവെയ്‌ലബിൾ’; പോസ്റ്റുകൾ അപ്രക്ത്യക്ഷമാകുന്നു, വീണ്ടും ഫേസ്ബുക്ക് തകരാറിൽ

പ്രമുഖ സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് പുതിയ സാങ്കേതിക തകരാര്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാകുന്നതാണ് പുതിയ പ്രശ്‌നം. ലോഗിൻ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ‘നോ പോസ്റ്റ് അവൈലബിൾ’ എന്നാണ് ദൃശ്യമാകുന്നത്. ഫേസ്ബുക്ക് പ്രൊഫൈലുകളിലെ പോസ്റ്റുകളെല്ലാം താനേ അപ്രക്ത്യക്ഷമാകുന്നുവെന്നാണ് പരാതി. ഇന്ത്യയടക്കം വിവിധ […]

World

ആപ്പുകൾ പണിമുടക്കിയപ്പോൾ സക്കർബർഗിന് നഷ്ടമായത് വമ്പൻ തുകയാണ്

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ചെറുതായിട്ടൊന്ന് പണിമുടക്കിയതേയുള്ളൂ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നഷ്ടമായത് വമ്പൻ തുകയാണ്. ആപ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമായപ്പോൾ 3 ബില്യൺ ഡോളർ അഥവാ 24000 കോടി രൂപയാണ് സക്കർബർഗിന് നഷ്ടമായത്. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചികയിൽ സക്കർബർഗിൻ്റെ ആസ്തി ഒരു ദിവസം കൊണ്ട് 2.79 ബില്യൺ […]

Technology

മെറ്റാ സേവനങ്ങൾക്ക് തടസ്സം നേരിട്ടു; ഫേസ്ബുക്കും ഇൻസ്റ്റയും ഡൗൺ

മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. വൈകുന്നേരം 8.45ന് ശേഷമാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റാഗ്രാം അടക്കമുള്ള അനുബന്ധ സേവനങ്ങൾക്കും തടസ്സമുണ്ടായി. എന്നാൽ വാട്‌സ്ആപ്പിന് പ്രതിസന്ധി നേരിട്ടിട്ടില്ല. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കാതെ വന്നത്. ഉപയോഗത്തിനിടെ സെഷൻ എക്‌സ്പയേർഡ് എന്ന് കാണിച്ച് ലോഗ് […]

Technology

ഫേസ്ബുക്ക് പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക് ഫ്രൻഡ് റിക്വസ്റ്റ്; പ്രശ്നം പരിഹരിച്ച് മെറ്റ

പ്രൊഫൈലുകളിൽ ഓട്ടോമാറ്റിക് ഫ്രൻഡ് റിക്വസ്റ്റ് ലഭിക്കുന്നെന്ന പരാതി പരിഹരിച്ചതായി ഫേസ്ബുക്ക്. അപ്ഡേഷന്റെ ഭാഗമായി വന്ന ഒരു ബ​ഗ് കാരണമാണ് പ്രശ്നമുണ്ടായതെന്നും പിഴവ് സംഭവിച്ചതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും കമ്പനി വ്യക്തമാക്കി. സന്ദർശിച്ച പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രന്റ് റിക്വസ്റ്റ് പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി […]