Keralam

‘അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്’; സജി ചെറിയാൻ

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ […]

Movies

കോമഡി ട്രാക്കിൽ ഷറഫ്; അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി ! ‘ഹലോ മമ്മി’ ഹിറ്റ് ലിസ്റ്റിൽ

വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ‘ഹലോ മമ്മി’ വിയജകരമായ് പ്രദർശനം തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. യുവാക്കളോടൊപ്പം അമ്മമാരും കുട്ടികളും […]

Entertainment

ഹണി റോസ് ഇനി സിനിമാ നിർമാണത്തിലേക്ക്

നടി ഹണി റോസ് നിർമാണത്തിലേക്ക്. എച്ച് ആർ വി( ഹ‍ണി റോസ് വർഗീസ്) എന്ന പുതിയ നിർമാണ കമ്പനിയുടെ പേര് ജന്മദിനത്തിലാണ് താരം സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. മികച്ച പ്രതിഭകൾക്ക് അവസരം നൽകുക, നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടു പോകുക എന്നിവയാണ് ലക്ഷ്യം പുതിയ പ്രൊഡക്ഷൻസിലൂടെ ആഗ്രഹവും […]

Movies

രാഷ്ട്രീയത്തിനിടയിൽ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം’; വിജയ്‌യോട് ഗില്ലി വിതരണക്കാർ

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിജയ്‌യുടെ തീരുമാനം തമിഴ് സിനിമാലോകത്തിന് തന്നെ വലിയ നഷ്ടമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഗില്ലി മാത്രം മതി നടന്റെ സ്വീകാര്യത എന്തെന്ന് വ്യക്തമാക്കാൻ. ഇപ്പോഴിതാ ഗില്ലി റീ റിലീസിന്റെ വിതരണക്കാർ നടനോട് നടത്തിയ അഭ്യർത്ഥനയാണ് സമൂഹ മാധ്യമങ്ങളിൽ […]

Movies

20 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്ന തരുൺ മൂർത്തിയുടെ ചിത്രത്തിൻ്റെ പൂജ നടന്നു

ശോഭനയും മോഹന്‍ലാലും 20 വര്‍ഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. മോഹന്‍ലാല്‍, ശോഭന അടക്കം താരങ്ങളെല്ലാം പൂജ ചടങ്ങില്‍ പങ്കെടുത്തു. തന്റെ 360ാം ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു. എല്ലാവരോടും നന്ദി ഉണ്ടെന്നും പുതിയ സംരംഭത്തിന് അനുഗ്രഹങ്ങള്‍ വേണമെന്നും ലാല്‍ ഫേസ്ബുക്കില്‍ […]

Entertainment

അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി ബ്ലെസി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി. റഹീമിൻ്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു. അബ്ദുൽ റഹീമിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ സംസാരിച്ചിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ […]

Entertainment

14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?

പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗത സംവിധായകൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോർട്ടു ചെയ്യുന്നു. ആൻ്റോ ജോസഫ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. […]

Movies

‘ആടുജീവിതം’ തിയേറ്റർ വിടില്ല; 16-ാം ദിവസവും കോടികൾ കളക്ഷൻ

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ‘ആടുജീവിതം’. അതിവേഗത്തിലാണ് ചിത്രം 100 കോടി കീഴടക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നത്. വിഷു റിലീസായി ഫഹദ് ഫാസിലിന്റെ ‘ആവേശ’വും വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ ‘വർഷങ്ങൾക്ക് ശേഷ’വും തിയേറ്ററുകളിൽ എത്തിയിട്ടും ആടുജീവിതത്തിന്റെ മുന്നേറ്റത്തിന് ഒരു […]

Movies

ടിനി ടോം നായകനായി എത്തുന്ന ‘പോലീസ് ഡേ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് എത്തി

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു പോലീസ് കഥയ്ക്ക് ഏറെ അനുയോജ്യമാം വിധത്തിലുള്ള പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പോലീസ് യൂണിഫോമിൽ നന്ദുവും ടിനി ടോമും ഇടത്തും വലത്തും ഒപ്പം നടുവിലായി […]

Movies

കണ്ണൂർ സ്‌ക്വാഡിന് ശേഷമെത്തുന്ന മമ്മൂട്ടി കമ്പനി ചിത്രം; ടൈറ്റിൽ പ്രഖ്യാപനം നാളെ

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഒക്ടോബർ 24ന്.  ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.  നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളാണ് […]