
ഫുട്ബോൾ കളിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു
ഇരിങ്ങാലക്കുട: അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ കെ.ബി. കെവിൻ രാജ് (33) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കെവിൻ രാജ് കുഴഞ്ഞു വീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ബാബുരാജിന്‍റെയും ശ്രീദേവിയുടെയും മകനാണ്. […]