India

യുപിയിലെ ആശുപത്രിയിലും തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ ഫയർ സേഫ്റ്റി ജീവനക്കാരുടെയും ഡോക്ടർമാരുടെയും സമയോചിതമായ ഇടപെടൽ മൂലം 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലർച്ചെ 4:30 ഓടെ […]

Keralam

തൃശ്ശൂർ ന​ഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു

തൃശ്ശൂര്‍: തൃശ്ശൂർ ന​ഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകർന്നു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് […]

District News

വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റില്‍ കുടുങ്ങി; പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്

കോട്ടയം: വാഴൂര്‍ ചാമംപതാലില്‍ കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്. ചാമംപതാല്‍ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളില്‍ കുടുങ്ങിയത്. വീടിന് സമീപത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യുവാവ്. ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ […]

Keralam

കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം, 18 പേർക്ക് പരുക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ അമൽ (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ബസിൽ 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം […]