No Picture
Keralam

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; തീയണക്കാൻ ശ്രമിച്ച് അഗ്നിശമന യൂണിറ്റുകള്‍

കൊച്ചി:  ബ്രഹ്മപുരത്തു  വീണ്ടും തീപിടുത്തം. സെക്ടർ ഏഴിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. പ്രദേശത്തു കനത്ത തോതിൽ പുക നിറഞ്ഞിരിക്കുകയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി […]

No Picture
Keralam

ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി; സ്‌കൂളുകള്‍ക്ക് നാളെ ഭാഗിക അവധി

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, […]

No Picture
Keralam

തീപിടിത്തം നിയന്ത്രണവിധേയം; ബ്രഹ്‌മപുരത്തിനടുത്ത ആളുകൾ ഞായറാഴ്ച വീടുകളിൽ കഴിയണമെന്ന് കളക്ടർ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ ഫയര്‍ യുണിറ്റുകള്‍ സജ്ജമാക്കുമെന്നും കളക്ടര്‍ […]

No Picture
Keralam

ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; വീഡിയോ

എറണാകുളം തൃപ്പുണിത്തറയിൽ യുവാവ് ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീ ഏജൻസീസില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു.  വ്യക്തിവൈരാ​ഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.  സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് […]

No Picture
Keralam

പുകയില്‍ മുങ്ങി കൊച്ചി; വലഞ്ഞ് ജനം

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചി നഗരത്തെ കീഴടക്കുന്നു. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ചയാണ് തീ പിടിത്തം ഉണ്ടായത്. പത്തിലധികം ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം […]

No Picture
District News

മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന്‍ വിനീഷിനേയും സെല്‍വരാജനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി […]

No Picture
Local

കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം. സർജിക്കൽ വാർഡിന് സമീപം പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കൽ കോളേജിൽ സമാന സാഹചര്യം ഉണ്ടായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് പരിസരം പുകയിൽ മുങ്ങിയിരിക്കുകയാണ്. തീയും പുകയും ഉയർന്നതോടെ […]