Keralam

തൃശ്ശൂർ പൂരം; വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ

തൃശൂർ: വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ. വിവാദമാക്കൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നും ദേവസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്നും കെ. രാജൻ പറഞ്ഞു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെ തന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി […]

Keralam

പൂരങ്ങളുടെ പൂരത്തിന് പാറമേക്കാവിന്‍റെയും തിരുവമ്പാടിയുടെയും വെടിക്കെട്ട് ചുമതല ഒരാൾക്ക്

തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് ഇത്തവണ വെടിക്കെട്ട് നടത്താനുള്ള ചുമതല ഒരേ ലൈസൻസിക്ക്. മുണ്ടത്തിക്കോട് സ്വദേശി സതീഷാണ് ഇത്തവണ ഇരുവിഭാഗത്തിനുമുള്ള വെടിക്കെട്ട് ഒരുക്കുന്നത്. ഇരു വിഭാഗത്തിനുമായി കരാറിൽ സതീഷ് ഒപ്പ് വെച്ചു. വെടിക്കെട്ടിന് ഇരു വിഭാഗങ്ങൾക്കും ഒരു ലൈസൻസിയെന്ന പുതുമയിലൂടെ പൂര ചരിത്രത്തിൽ മറ്റൊന്നു കൂടി […]

Keralam

‘അപകടം ഉണ്ടാകുമ്പോള്‍ ഗതാഗതം വിലക്കുമോ?’; ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ആചാരത്തിന്റെ ഭാഗമായ […]

Keralam

മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നിഷേധിച്ചു

എറണാകുളം: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതിയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു.ക്ഷേത്രഭാരവാഹികൾ ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ജില്ലാ കളക്ടറും ഇന്നലെ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിരുന്നു. ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് […]

Keralam

ആരാധനാലയങ്ങളിൽ രാത്രികാല വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രതീപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ […]

District News

പുതുപ്പള്ളി പള്ളി പെരുന്നാളിൽ കരിമരുന്ന് കലാപ്രകടനത്തിന് അനുമതിയില്ല

കോട്ടയം: പുതുപ്പള്ളി സെന്റ്  ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഏഴിനു നടത്താനിരുന്ന കരിമരുന്ന് കലാപ്രകടനത്തിന് ലൈസൻസ് അനുമതി നിഷേധിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. കരിമരുന്ന് പ്രകടനത്തിനുള്ള എൽഇ-3 ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അപേക്ഷകനെ നേരിൽ കേൾക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. […]