Keralam

സിപിഐ നേതാവ് പി രാജുവിന് വിടനൽകി ജന്മനാട്; മൃതദേഹം സംസ്‌കരിച്ചു

പോരാട്ടത്തിൻ തെരുവീഥികളിൽ എറണാകുളത്തെ സിപിഐയെ നയിച്ച പി രാജുവിന് നാടുവിട നൽകി. കെടാമംഗലത്തെ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. എന്നാൽ സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ […]

Keralam

ഭാവഗായകന് കേരളത്തിന്റെ സ്മരണാഞ്ജലി; പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂങ്കുന്നത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെയായിരിക്കും പറവൂരിലേക്ക് കൊണ്ടുപോവുക. ഇരിങ്ങാലക്കുടയിൽ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് […]

India

മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; സ്മാരകത്തിന് സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസർക്കാർ. പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്കാര ചടങ്ങുകൾ. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ദീർഘദർശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം […]

Keralam

കണ്ണീരണിഞ്ഞ് വിശ്വാസികള്‍, വലിയ ഇടയന് വിട; പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. […]

Keralam

വയനാട് ദുരന്തം: മരിച്ചവരുടെ സംസ്കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം: കണക്ക് പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ 359 മൃതദേഹങ്ങള്‍ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് […]

Keralam

പത്ത് മിനിറ്റില്‍ താഴെ പൊതുദര്‍ശനം; ജോയിക്ക് വിടചൊല്ലി നാട്, മാരായമുട്ടത്തെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം ജോയിയുടെ സഹോദരന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. പത്ത് മിനിറ്റില്‍ താഴെയായിരുന്നു പൊതുദര്‍ശനം. മൃതദ്ദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശവും ഉണ്ടായിരുന്നു. ജോയിയെ അവസാനമായി കാണാന്‍ […]

Local

കാഞ്ഞിരംകാലായിൽ കെ.എം. ജോസഫ് (കുഞ്ഞച്ചൻ) അന്തരിച്ചു; സംസ്‌കാരം നാളെ

അതിരമ്പുഴ: കാഞ്ഞിരംകാലായിൽ കെ.എം. ജോസഫ് (കുഞ്ഞച്ചൻ – 67) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേസി പാറമ്പുഴ കുന്നത്തുശേരിയിൽ കുടുംബാംഗം. മക്കൾ: ജോസ്ന, ജോസ്മി. മരുമക്കൾ: ജോബി കുറിപുറത്തുമുളങ്കാട്ടിൽ ( കുറിച്ചിത്താനം), വിശാൽ ചിരട്ടേപറമ്പിൽ (വെള്ളൂർ).

Movies

സംവിധായകന്‍ ഹരികുമാറിന്‍റെയും നടി കനകലതയുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഹരികുമാറിന്റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ […]

Uncategorized

ചരമക്കോളങ്ങളിലെ വിവരങ്ങൾ പരിശോധിച്ച് നിരവധി വീടുകൾ കൊള്ളയടിച്ച 44കാരൻ പോലീസ് പിടിയിൽ

ഡെട്രോയിറ്റ്: ചരമക്കോളങ്ങളിലെ വിവരങ്ങൾ പരിശോധിച്ച് നിരവധി വീടുകൾ കൊള്ളയടിച്ച 44കാരൻ ഒടുവിൽ പിടിയിലായി. മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം. ജെറി റയാന ആഷ്ലി എന്ന 44കാരനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ഗ്രോസ് പോയിന്റ് വുഡ്സ് എന്ന സ്ഥലത്തെ ഒരു വീടിനുള്ളിലെ മോഷണ ശ്രമത്തിനിടയിലാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. വീട്ടിലെ […]

Uncategorized

ഭാര്യമാർ തമ്മിൽ തർക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്കാരം

ചെന്നൈ: രണ്ട് വിവാഹം കഴിച്ച ആൾക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ. തമിഴ്നാട്ടിലെ ശിവ ​ഗം​ഗ ജില്ലയിലെ കാരക്കുടി സ്വദേശി അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ 55) സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്. ഇയാളുടെ ആദ്യ ഭാര്യ ശാന്തി, രണ്ടാം ഭാര്യ ഫാത്തിമ എന്നിവർ തമ്മിലുള്ള തർക്കത്തെ […]