
അവസാനമായി പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞെത്തി; അന്ത്യയാത്ര പറയാന്‍ ജനസാഗരം
കോട്ടയം: അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തി. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയിരിക്കുന്നത്. പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിലേക്കാണ് വിലാപയാത്ര ആദ്യമെത്തുക. പിന്നീടു പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി പള്ളിയിലേക്കു കൊണ്ടുപോകും. […]