
കുമാരനല്ലൂരിൽ നായ വളർത്തൽ കേന്ദ്രത്തിൽ വൻ കഞ്ചാവ് വേട്ട
കോട്ടയം: കുമാരനല്ലൂരിൽ നായ വളർത്തൽ കേന്ദ്രത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ഇന്നലെ അർധരാത്രിക്ക് ശേഷമായിരുന്നു പരിശോധന. നായ്ക്കളെ അഴിച്ചു വിട്ട് പ്രതി റോബിൻ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാളെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. […]