ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് റിസര്‍വ് ബാങ്ക്; 6.6 ശതമാനമായി താഴും; ഭക്ഷ്യവിലക്കയറ്റത്തില്‍ ആശങ്ക
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് റിസര്‍വ് ബാങ്ക്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.6 ശതമാനമായാണ് കുറച്ചത്. നേരത്തെ 7.2 ശതമാനമായിരുന്നു ആര്‍ബിഐയുടെ അനുമാനം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചാനിരക്ക് 5.4 ശതമാനമായാണ് താഴ്ന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് […]