Keralam

എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ

എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ. എഡിജിപി പി വിജയന് കരിപ്പൂരിലെ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് എം ആർ അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡി.ജി.പിക്ക് […]

Keralam

‘ഒന്നും തന്നെ മറയ്ക്കാനില്ല’; മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശത്തിലുള്‍പ്പെടെ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ കത്ത്. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ വൈകിയെന്ന ഗവര്‍ണറുടെ ആരോപണം മുഖ്യമന്ത്രി പൂര്‍ണമായും തള്ളി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ […]

Keralam

സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റം, എന്തുകൊണ്ട് അറിയിച്ചില്ല?; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ […]

Keralam

സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍; ‘മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്‌ലിങ്ങള്‍’

സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍. മുസ്ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണെന്നാണ് ജലീലിന്റെ വിശദീകരണം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ആ മതവിഭാഗത്തില്‍ നിന്നുതന്നെ എതിര്‍പ്പുയരണം. യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാതെ മലപ്പുറം പ്രേമികള്‍ എന്ത് പരിഷ്‌കരണമാണ് ആഗ്രഹിക്കുന്നതെന്നും ജലീല്‍ ചോദിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 […]

Keralam

കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്ലീം പേരുകാര്‍; കെ ടി ജലീലിന്റെ പ്രസ്താവന വിവാദമാകുന്നു

കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം പേരുകാരെന്ന് കെ ടി ജലീല്‍. ഇവരൊക്കെ കള്ളക്കടത്ത് മതവിരുദ്ധമല്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ […]

Keralam

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി എന്തുകൊണ്ട് രാജ്ഭവനെ അറിയിച്ചില്ല?, റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞിട്ടും അക്കാര്യം അറിയിക്കാതെ മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. […]

Keralam

‘മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാന്‍’; വി ഡി സതീശൻ

സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡല്‍ഹിയില്‍ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി […]

Keralam

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി.  പ്രതിപക്ഷവും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ എം.എൽ.എയും ഇതേ പരാമർശം ആയുധമാക്കുകയാണ്. […]

Keralam

പി.വി അൻവറിന്റെ ആരോപണം; കരിപ്പൂരിലെ സ്വർണക്കടത്ത് വിശദമായി അന്വേഷിക്കാൻ സ് ഐ റ്റി

പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വർണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പോലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതിൽ കസ്റ്റംസ് പോലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ […]

Keralam

സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ

ഡല്‍ഹി: സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ. ഇപ്പോൾ പാർട്ട് ടൈം ആയി മാത്രമാണ് തൻ്റെ ഓഫീസിൽ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. എയർപോർട്ടുമായി ബന്ധപ്പെട്ട തൻറെ […]