Technology

ജിമെയിലിന് പുതിയ സുരക്ഷാ ഫീച്ചർ: ക്യൂആർ കോഡ് ലോഗിൻ

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സേവനമാണ് ജിമെയിൽ. ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിമെയിൽ. നിലവിൽ ലോഗിൻ ചെയ്യുമ്പോൾ എസ്എംഎസ് വഴി ലഭിക്കുന്ന ടു-ഫാക്ടർ ഓതൻ്റിക്കേഷൻ കോഡിന് പകരം ക്യൂആർ കോഡ് ഉപയോഗിക്കുന്ന രീതിയാണ് പുതിയതായി അവതരിപ്പിക്കാൻ പോകുന്നത്.  ഫോബ്സ് മീഡിയയുടെ […]

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്. […]

Technology

നിർമ്മിത ബുദ്ധി രംഗത്ത് പോരാട്ടം മുറുകുന്നു; ചെലവുകുറഞ്ഞ സേവനങ്ങളുമായി ഗൂഗിളും ഓപ്പൺ എഐയും

നിർമ്മിത ബുദ്ധി (AI) രംഗത്ത് മത്സരങ്ങൾ കടുക്കുകയാണ്. ചൈനയുടെ ഡീപ് സീക്ക് കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകി രംഗത്തേക്ക് വന്നതോടെയാണ് ഈ പോരാട്ടത്തിന് ചൂടുപിടിക്കുന്നത്. ഡീപ് സീക്കിനെ വെല്ലുവിളിക്കാൻ ഗൂഗിളിന്റെ ജെമിനിയും ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയും കിണഞ്ഞു ശ്രമിക്കുകയാണ്. കൂടുതൽ സൗജന്യ സേവനങ്ങളും വേഗത്തിലുള്ള ഉപഭോക്തൃ സേവനങ്ങളുമായി […]

Technology

ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ‘ഡെയ്‌ലി ലിസൺ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് ലഭ്യമാക്കുന്നത്. ഒരു […]

India

ഗൂഗിളിന് ഇന്ത്യയിലും തിരിച്ചടി; കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ

ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിൽ ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. സിസിഐ ഡയറക്ടർ ജനറലിനോട് 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്. വിപണിയിൽ കുത്തക […]

Business

ഗൂഗിളിന് വൻ തിരിച്ചടി: ബൈഡനും ട്രംപും എല്ലാം എതിർപക്ഷത്ത്, ഇപ്പോൾ കോടതിയും; ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം തിരിച്ചടിയാണെന്ന് വിലയിരുത്തി യു.എസിലെ ഡിപ്പാർട്മെൻ്റ് ഓഫ് ജസ്റ്റിസ് കടുത്ത നടപടിയിലേക്കാണ് നീങ്ങുന്നത്. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് […]

General

സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ

ന്യൂഡൽഹി: സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. സെർവറിൽ സ്പേസുറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗിൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആഗോളതലത്തിൽ 1.5 ബില്യണിൽ അധികം ഉപഭോക്താക്കളാണ് ജിമെയിലിനുള്ളത്. രണ്ടു വർഷത്തോളമായി തുടർച്ചയായി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകളായിരിക്കും നീക്കം ചെയ്യുക. രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും അക്കൗണ്ടിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ജിമെയിൽ വഴിയുള്ള […]

Technology

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബര്‍ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിള്‍ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്‌സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് അനുയോജ്യമായ കസ്റ്റം […]

Technology

അത്യാധുനിക എഐ ഫീച്ചറുകള്‍, മികച്ച കാമറ അനുഭവം; പിക്‌സല്‍ 9 സീരീസുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അടുത്ത തലമുറ പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിച്ചു.പിക്‌സല്‍ 9 സീരീസ് ഫോണുകളില്‍ ഗൂഗിള്‍ ജെമിനി കരുത്തുപകരുന്ന നിരവധി അത്യാധുനിക എഐ ഫീച്ചറുകളുണ്ട്. പുതിയ തലമുറ ടെന്‍സര്‍ ചിപ്‌സെറ്റോട് കൂടിയാണ് ഫോണുകള്‍ വരുന്നത്. പിക്‌സല്‍ 9 സീരീസില്‍ നാലു […]

World

ഡോളറുകൾ ചെലവഴിച്ച് ഗൂഗിൾ നിയമലംഘനം നടത്തിയതായി കണ്ടെത്തൽ; വിധി പറഞ്ഞ് യുഎസ് ജില്ലാ ജഡ്ജി അമിത് മേത്ത

അമേരിക്ക: ലോകത്തിലെ പ്രധാന സെർച്ച് എഞ്ചിനായി മാറാൻ നിയമവിരുദ്ധമായും അനധികൃതമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഗൂഗിൾ ആൻ്റിട്രസ്റ്റ് നിയമം ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി. രാജ്യത്തെ ഏറ്റവും വലിയ വിശ്വാസവിരുദ്ധ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന വിചാരണയിൽ യുഎസ് ജില്ലാ ജഡ്ജി അമിത് മേത്തയാണ് ഈ കണ്ടെത്തൽ നടത്തിയത്. ലോകത്തിലെ ഏറ്റവും […]